Posted By saritha Posted On

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ദുബായിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ

New Bus Routes Dubai ദുബായ്: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ദുബായിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഈ മാസം 29 മുതൽ ഈ പുതിയ സർവീസുകൾ പ്രവർത്തനമാരംഭിക്കും. കൂടാതെ, നിലവിലുള്ള ഒൻപത് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ദുബായിയുടെ ജനസംഖ്യാ വളർച്ചയ്ക്കും നഗരവികസനത്തിനും അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാൻ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ആദിൽ ഷാക്രി പറഞ്ഞു. പുതിയ ബസ് റൂട്ടുകൾ- റൂട്ട് 31എ: ദുബായ് സിലിക്കൺ ഒയാസിസിനെയും ദുബായ് ഔട്ട്‌സോഴ്‌സ് സിറ്റിയെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും, 62എ, 62ബി: നിലവിലെ റൂട്ട് 62-നെ രണ്ടായി വിഭജിച്ചാണ് ഈ റൂട്ടുകൾ ആരംഭിക്കുന്നത്. 62A ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ഖിസൈസ് മെട്രോ സ്റ്റേഷനിലേക്കും, 62ബി അൽ ഖുസൈസ് മെട്രോ സ്റ്റേഷനിൽ നിന്ന് റാസൽ ഖോർ-സമാരി റെസിഡൻസിലേക്കും സർവീസ് നടത്തും, എഫ്26എ: ഓൺപാസിവ് ബസ് സ്റ്റേഷനെയും അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 4-നെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ് ഇടവേളകളിൽ ബസുകൾ ലഭിക്കും, യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy എക്സ്91: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ജബൽ അലി ബസ് സ്റ്റേഷനിലേക്കുള്ള എക്സ്പ്രസ് സർവീസാണിത്. നിലവിലെ റൂട്ട് 91-ന് സമാനമാണെങ്കിലും, ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ ഈ ബസ് നിർത്തില്ല. മറ്റ് റൂട്ടുകളിലെ മാറ്റങ്ങൾ- പുതിയ റൂട്ടുകൾക്കൊപ്പം നിലവിലുള്ള ഒൻപത് റൂട്ടുകളിലും ആർടിഎ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ റൂട്ടുകളിലെ യാത്ര കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം, റൂട്ട് 7: അൽഖൂസ് ബസ് സ്റ്റേഷനും അൽ സത്‌വ ബസ് സ്റ്റേഷനും ഇടയിൽ ഇരുദിശകളിലേക്കും സർവീസ് നടത്തും, 91: അൽ ഗുബൈബ ബസ് സ്റ്റേഷൻ മുതൽ ബിസിനസ് ബേ മെട്രോ സ്റ്റേഷൻ വരെ മാത്രമായി റൂട്ട് വെട്ടിച്ചുരുക്കി, എഫ്62: എമിറേറ്റ്സ് മെട്രോ സ്റ്റേഷനും നദ് അൽ ഹമറും തമ്മിൽ ഇരുദിശകളിലേക്കും സർവീസ് നടത്തും, 77: ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനും ഗർഹൂദും തമ്മിൽ ഇരുദിശകളിലേക്കും സർവീസ് നടത്തും, എക്സ്25: അൽ കരാമ ബസ് സ്റ്റേഷൻ മുതൽ ദുബായ് സിലിക്കൺ ഒയാസിസ് വരെയായി റൂട്ട് ചുരുക്കി, 50: ഇന്റർനാഷണൽ സിറ്റിയിൽ മാറ്റങ്ങളോടെ സർവീസ് തുടരും, 21A, 21ബി: ഈ റൂട്ടുകൾ യഥാക്രമം അൽ ഖൂസ് ബസ് സ്റ്റേഷൻ മുതൽ അൽ ഗുബൈബ ബസ് സ്റ്റേഷൻ വരെയും അൽ ഗുബൈബ ബസ് സ്റ്റേഷൻ മുതൽ അൽഖൂസ് ബസ് സ്റ്റേഷൻ വരെയും ചുരുക്കി, ജെ01: ജുമൈറ വില്ലേജ് സർക്കിളിനുള്ളിൽ റൂട്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *