
യുഎഇയില്‍ നബിദിന തീയതി പ്രഖ്യാപിച്ചു
Prophet Day UAE ദുബായ്: യുഎഇയിൽ നബിദിന തീയതി പ്രഖ്യാപിച്ചു. റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്ലാമിക് കലണ്ടറിലെ മൂന്നാം മാസം ഇന്ന് (25) ആരംഭിക്കുമെന്ന് യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. അതനുസരിച്ച്, പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്തംബർ അഞ്ചിനായിരിക്കും.
സാധാരണയായി ശനിയും ഞായറുമാണ് യുഎഇയിലെ വാരാന്ത്യ അവധികൾ ഉണ്ടാകുക. അതിനാൽ, നബിദിനത്തോടനുബന്ധിച്ച്, മൂന്ന് ദിവസം അവധി ലഭിക്കാൻ സാധ്യതയുണ്ട്. എങ്കിലും യുഎഇ അധികൃതർ ഔദ്യോഗികമായി ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വാനനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം, ശനിയാഴ്ച അറബ് മേഖലയിൽ നഗ്നനേത്രം കൊണ്ടോ, ടെലിസ്കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണാൻ സാധിച്ചിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy എന്നാൽ, ഇന്ന് മാസപ്പിറവി എളുപ്പത്തിൽ കാണാൻ സാധിക്കുമെന്നും അവർ അറിയിച്ചു. ഈ വർഷം സൗദിയിലും യുഎഇയിലും റബിഅൽ അവ്വൽ മാസം ഒരേ ദിവസം ആരംഭിക്കില്ലെന്നത് ശ്രദ്ധേയമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയിൽ ഇന്ന് റബിഅൽ അവ്വൽ ഒന്നായി പ്രഖ്യാപിച്ചു. കൂടാതെ, ഇന്ന് ഖത്തർ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും നാളെ (തിങ്കൾ) യുഎഇ കൂടാതെ ഇന്ത്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും റബിഅൽ അവ്വൽ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)