Businessman Kidnapp പെരിന്തൽമണ്ണ: മലപ്പുറം പാണ്ടിക്കാട്ടു നിന്ന് യുവ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഇതുവരെ പിടിയിലായത് 11 പേർ. അറസ്റ്റിലായവരിൽ കൃത്യത്തിൽ നേരിട്ടു പങ്കാളികളായവരും വാഹനവും താമസസൗകര്യവും ഉൾപ്പെടെ ഒരുക്കി നൽകിയവരും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായവരിൽ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കാളികളായ പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് അറിയിച്ചിരുന്നു. അവധിക്കായി നാട്ടിലെത്തിയ യുഎഇ വ്യവസായിയെ ഓഗസ്റ്റ് 12 ചൊവ്വാഴ്ച്ച മലപ്പുറത്ത് നിന്നാണ് തട്ടിക്കൊണ്ടു പോയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുൻ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യവും ശത്രുതയും കാരണമാണ് മുൻ ജീവനക്കാരൻ ഷമീറിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഷമീറിന് നേരെ ഇയാൾ നേരത്തെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോയി രണ്ട് ദിവസങ്ങൾക്ക് ശേഷം കൊല്ലത്ത് തെന്മലയിൽ നിന്നാണ് ഷെമീറിനെ കണ്ടെത്തിയത്. സംഭവത്തിൽ ആറു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടു പേർക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Businessman Kidnapp നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതുവരെ പിടിയിലായത് 11 പേർ
Advertisment
Advertisment