Online Fraud അബുദാബി: 11 ദിർഹത്തിന്റെ ചിക്കൻ നഗ്ഗെറ്റ്സ് ഓർഡർ ചെയ്ത യുവാവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 5000 ദിർഹം. ഓൺലൈൻ തട്ടിപ്പിലൂടെയാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. ഒരു പ്രശ്സ്ത റെസ്റ്റോറന്റിൽ നിന്നും വിലക്കുറവിൽ ചിക്കൻ നഗ്ഗറ്റ്സ് വിലക്കുറവിൽ നൽകുന്നുവെന്ന ഓൺലൈൻ പരസ്യം കണ്ട യുവാവ് ഇത് ഓർഡർ ചെയ്തതോടെയാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പ് സംഘം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന്റെ അക്കൗണ്ടിൽ നിന്നും 5000 ദിർഹം നഷ്ടമാകുകയായിരുന്നു. യുവാവ് പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ രണ്ടു പേർ പിടിയിലായി. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഇവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. ക്രിമിനൽ കോടതി മൂന്ന് മാസം തടവുശിക്ഷയും രണ്ടു പേർക്കും 20000 ദിർഹം വീതം പിഴയുമാണ് ഇവർക്ക് ശിക്ഷയായി വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. എന്നാൽ, പിന്നീട് തന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായ തുകയും അധിക നഷ്ടപരിഹാരവും ലഭിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായ യുവാവ് സിവിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച അബുദാബി സിവിൽ ഫാമിലി കോടതി യുവാവിന് അക്കൗണ്ടിൽ നിന്നും നഷ്ടമായ തുകയായ 5000 ദിർഹവും അദ്ദേഹത്തിനുണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്ക് 2000 ദിർഹം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
Online Fraud 11 ദിർഹത്തിന്റെ ചിക്കൻ നഗ്ഗെറ്റ്സ് ഓർഡർ ചെയ്തു; ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 5000 ദിർഹം
Advertisment
Advertisment