Posted By saritha Posted On

യുഎഇയിലെ ഈ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗേജ് നിയമങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

Hand Baggage Rules ദുബായ്/ഷാർജ: ദുബായ്, ഷാർജ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക്, ഹാൻഡ് ബാഗേജുമായി ബന്ധപ്പെട്ട് ചില പ്രധാന നിയമങ്ങൾ അധികൃതർ പുറത്തുവിട്ടു. 2025ലെ പുതിയ നിയമങ്ങൾ യാത്രക്കാർക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കും. പ്രധാനപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും അറിയാം- അനുവദനീയമായ ഭാരം: സാധാരണയായി, മിക്ക വിമാനക്കമ്പനികളും എക്കണോമി ക്ലാസ് യാത്രക്കാർക്ക് ഏഴ് കിലോഗ്രാം വരെയുള്ള ഒരു ഹാൻഡ് ബാഗേജാണ് അനുവദിക്കുന്നത്. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് രണ്ട് ബാഗുകൾ വരെ കൊണ്ടുപോകാൻ അനുമതിയുണ്ട്. എങ്കിലും, യാത്ര ചെയ്യുന്നതിന് മുൻപ് അതാത് വിമാനക്കമ്പനികളുടെ വെബ്സൈറ്റിൽ ഭാരപരിധി ഉറപ്പുവരുത്തുക. ദ്രാവകങ്ങൾ: ഹാൻഡ് ബാഗേജിൽ 100 മില്ലിലിറ്ററിൽ കൂടാത്ത കണ്ടെയ്നറുകളിൽ മാത്രമേ ദ്രാവകങ്ങൾ, ജെല്ലുകൾ, ക്രീമുകൾ എന്നിവ കൊണ്ടുപോകാവൂ. ഇവയെല്ലാം ഒരു ലിറ്റർ ശേഷിയുള്ള, സുതാര്യവും വീണ്ടും അടയ്ക്കാൻ കഴിയുന്നതുമായ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വെക്കണം. ഒരു യാത്രക്കാരന് ഒരു ബാഗ് മാത്രമാണ് അനുവദിക്കുക. മരുന്നുകൾ: അത്യാവശ്യ മരുന്നുകൾ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാം. എന്നാൽ, ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും കൈവശം വെക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മയക്കുമരുന്ന് അടങ്ങിയ ചില മരുന്നുകൾക്ക് യുഎഇയിൽ കർശന നിയന്ത്രണങ്ങളുണ്ട്. അതിനാൽ, യാത്രയ്ക്ക് മുൻപ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിച്ച് അനുമതി വാങ്ങണം. പവർ ബാങ്കുകളും ബാറ്ററികളും: പവർ ബാങ്കുകൾ, ലാപ്ടോപ്പുകൾക്കുള്ള ലിഥിയം ബാറ്ററികൾ തുടങ്ങിയവ ഹാൻഡ് ബാഗേജിൽ മാത്രമേ കൊണ്ടുപോകാവൂ. ഇവ ചെക്ക്-ഇൻ ബാഗേജിൽ വെക്കാൻ പാടില്ല. പവർ ബാങ്കിന്‍റെ വാട്ട് ഹവർ ശേഷി 100ൽ താഴെയായിരിക്കണം. വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല. നിരോധിത വസ്തുക്കൾ: സ്ഫോടന സാധ്യതയുള്ള വസ്തുക്കൾ, മൂർച്ചയുള്ള ആയുധങ്ങൾ, തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേ ബോട്ടിലുകൾ, മയക്കുമരുന്ന് തുടങ്ങിയവ ഹാൻഡ് ബാഗേജിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ: അച്ചാറുകൾ, എണ്ണമയമുള്ള ഭക്ഷണപദാർഥങ്ങൾ, ഉണങ്ങിയ തേങ്ങ (കൊപ്ര) തുടങ്ങിയവ ചെക്ക്-ഇൻ ബാഗേജിൽ പോലും ഒഴിവാക്കുന്നതാണ് നല്ലത്. കൊപ്രയ്ക്ക് കർശനമായ നിരോധനമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *