
യുഎഇ: പകലും രാത്രിയുമില്ലാതെ നിരന്തരം കോള്‍, ശല്യം സഹിക്കവയ്യാതെ പരാതി, ഉപഭോക്താവിന് 10,000 ദിർഹം നഷ്ടപരിഹാരം
Marketing Call Harassment അബുദാബി: നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്താവിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം. ബാങ്കിങ് ഉത്പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതിനാണ് നഷ്ടപരിഹാരം. അബുദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി ഫീസും മറ്റ് ചെലവുകളും മാർക്കറ്റിങ് ജീവനക്കാരൻ അടക്കണമെന്നും കോടതി നിർദേശിച്ചു. മാർക്കറ്റിങ് ജീവനക്കാരനിൽ നിന്ന് പകലും രാത്രിയിലും നിരന്തരം കോൾ വന്നതോടെയാണ് ഉപഭോക്താവ് മാർക്കറ്റിങ് ക്രിമിനൽ കോടതിയെ സമീപിച്ചത്. അന്വേഷണം നടത്തിയ പ്രോസിക്യൂട്ടർ കേസ് ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു. ക്രിമിനൽ കോടതി കേസിൽ പരാതിക്കാരന് അനുകൂലമായി വിധി പ്രസ്താവിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇതോടെ, ഇദ്ദേഹം ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് നൽകി. ബാങ്കിൽ നിന്നും പ്രതിനിധിയിൽ നിന്നും ഭൗതികവും ധാർമികമായ പ്രയാസങ്ങൾ നേരിട്ടതായും ഇതിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം വേണമെന്നുമായിരുന്നു ഇയാളുടെ ഹര്‍ജി. ക്ലെയിം പാസായ തീയതി മുതൽ പ്രതിവർഷം ഒന്‍പത് ശതമാനം പലിശ അടക്കം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഹര്‍ജി തള്ളിയ കോടതി 10,000 ദിർഹം നൽകാൻ നിർദേശിക്കുകയായിരുന്നു.
Comments (0)