15കാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ

Shalu King Arrest കോഴിക്കോട്: പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ് മുഹമ്മദ് സാലിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു. 2016-ൽ ഇയാൾ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു പരിചയം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പിന്നീട്, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group