Posted By saritha Posted On

ഓഫര്‍ ലെറ്റര്‍ കൈയിലുണ്ടോ? നിയമനം നേരായ വഴിക്ക് മാത്രം, യുഎഇയില്‍ എത്തുന്നവരുടെ ശ്രദ്ധിക്കുക

Offer Letter UAE ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ജോലി ലഭിക്കുന്നവര്‍ നിയമനവുമായി ബന്ധപ്പെട്ട് ഓഫർ ലെറ്റർ നിർബന്ധമാണെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഓഫർ ലെറ്റർ തൊഴിലാളി വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. തൊഴിലാളിയുടെ ഒപ്പോടു കൂടിയ ഓഫർ ലെറ്റര്‍, സാമൂഹിക സുരക്ഷാ ഇൻഷുറൻസ്, മന്ത്രാലയത്തിന്റെ വർക്ക് പെർമിറ്റ് എന്നിവ തൊഴിലാളിയ്ക്ക് നിർബന്ധമാണ്. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ട് മന്ത്രാലയം അംഗീകരിച്ച തൊഴിൽ കരാറാണ് മറ്റൊരു പ്രധാന തൊഴിൽ രേഖയായി കണക്കാക്കുന്നത്. പ്രാഥമിക തൊഴിൽ വാഗ്ദാനങ്ങൾക്ക് സ്ഥിരീകരണം ലഭിക്കണമെങ്കിൽ തൊഴിൽ കരാർ പൂർത്തിയാക്കണം. ജോലിയുടെ വിശദാംശങ്ങളും ആനുകൂല്യങ്ങളും കരാറിൽ രേഖപ്പെടുത്തേണ്ടത് ഓഫർ ലെറ്റർ അടിസ്ഥാനമാക്കിയാകണമെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയിലേക്ക് തൊഴിൽ തേടി എത്തുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek താത്കാലികമായി ലഭിക്കുന്ന ജോലിയോ സന്ദർശക വിസയിൽ ലഭിക്കുന്ന ജോലിയോ മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ളതായിരിക്കില്ല. മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കാതെയുള്ള ഒരു നിയമനത്തിനും രാജ്യത്തു സാധുതയില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ ലഭിക്കുന്ന നിയമനങ്ങൾ പലപ്പോഴും തൊഴിൽ തട്ടിപ്പിലാണു അവസാനിക്കുക. ഈ സാഹചര്യത്തിലാണു രാജ്യത്തിനകത്തു നിന്നുള്ള നിയമനമായാലും വിദേശ രാജ്യങ്ങളിൽ നിന്നു പുതിയ വിസയിൽ നിന്നുള്ള നിയമനമായാലും ഓഫർ ലെറ്റർ നിയമം പാലിക്കണം. മന്ത്രാലയ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിൽ കരാറുകൾക്ക് അംഗീകാരം നൽകില്ല. ഓഫർ ലെറ്ററിൽ പറഞ്ഞതിലും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയാലും കുറയാൻ പാടില്ല. കുറഞ്ഞാൽ തൊഴിൽ കരാറിന് അംഗീകാരം ലഭിക്കില്ല. തൊഴിൽ വാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായാൽ പരാതിപ്പെടേണ്ടതാണ്. ഓഫർ ലെറ്ററുമായി യോജിക്കാത്ത തൊഴിൽ കരാറുകൾ നിരസിക്കുകയും പരാതിപ്പെടുകയും ചെയ്യാം. മന്ത്രാലയ കോൾ സെന്റർ നമ്പർ 600590000 ലൂടെയോ മന്ത്രാലയ ആപ്, വെബ് സൈറ്റ് വഴിയും പരാതിപ്പെടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *