
ടെലിഫോണ്‍ ബില്‍ അടച്ചില്ലേ… നേരിടുക യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍
Failure to Pay Telephone Bill ദുബായ്: കൃത്യമായി ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ നേരിടാൻ സാധ്യത. ബാങ്ക് വായ്പ എടുക്കുന്നതിനു പോലും ഭാവിയിൽ തടസങ്ങൾ, സേവനദാതാക്കൾ വഴി പുതിയ മൊബൈൽ ഫോൺ, സ്മാർട്ട് ഉപകരണങ്ങൾ എന്നിവ വാങ്ങാനും കഴിയില്ല. ഇത്തിസലാത്ത്, ഡു മൊബൈൽ സേവനദാതാക്കൾ അവരുടെ ഉപഭോക്താക്കൾക്കു്തവണ വ്യവസ്ഥയിൽ പുതിയ മൊബൈൽ ഫോൺ, ടാബ് ഉൾപ്പെടെ ഗാഡ്ജറ്റുകൾ എന്നിവ നൽകുന്നുണ്ട്. ബിൽ അടയ്ക്കാത്തവർക്ക് സൗകര്യങ്ങൾ നിഷേധിക്കപ്പെടും. രാജ്യത്തെ ബാങ്കുകളിൽ നിന്ന് വ്യക്തിഗത വായ്പകൾ ലഭിക്കുന്നതിനും മറ്റ് ധനസഹായങ്ങൾക്കും തടസം നേരിടും. ടെലിഫോൺ ബില്ലടക്കാതിരിക്കുന്നത് രാജ്യത്ത് ക്രിമിനൽ കുറ്റമല്ലെങ്കിലും പരസ്പര കരാർ ബാധ്യതകളുടെ ലംഘനമായി കണക്കാക്കിയാണ് ഈ നടപടികൾ എടുക്കുന്നത്. അതേസമയം, ഒരു വരിക്കാരന് ബില്ലടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ ഒഴിവാക്കാം. നിലവിലുള്ള പാക്കേജിനു പകരം പുതിയ പേയ്‌മെന്റ് പ്ലാനിന് അപേക്ഷിക്കാം. പിഴയില്ലാതെ തുക അടയ്ക്കുന്നതിനു ബിൽ തീയതി മുതൽ 15 ദിവസം വരെ ഗ്രേസ് പീരിയഡ് അനുവദിക്കുന്നുണ്ട്. ഈ കാലയളവിനുള്ളിൽ പണമടച്ചില്ലെങ്കിൽ പ്രതിമാസം 25 ദിർഹം പിഴ ചുമത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek താത്കാലികമായി സേവനം നിർത്തിവയ്ക്കും. എന്നിട്ടും തുക അടയ്ക്കാതെ കാലതാമസം തുടരുകയാണെങ്കിൽ മാത്രമാണു നിയമനടപടി സ്വീകരിക്കുക. പിഴയില്ലാതെ പ്രതിമാസ ബിൽ അടയ്ക്കുന്നതിനു പാക്കേജ് അനുസരിച്ച് ഡു ടെലികോം 14 മുതൽ 30 ദിവസം വരെ ഗ്രേസ് പീരിയഡ് നൽകുന്നുണ്ട്. നിയമ നടപടികൾ സ്വീകരിക്കുന്നതിനു ഇക്കാര്യം വരിക്കാരനെ മൊബൈൽ വഴിയും ഇ മെയിൽ വഴിയും അറിയിക്കും. യുഎഇയിൽ ബില്ലുകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരായ കേസുകൾ കോടതിയിൽ എത്തിയാൽ ബിൽ അടയ്ക്കുന്നതു വരെ രാജ്യം വിടാൻ സാധിക്കില്ല. വൻ തുക കുടിശികയാക്കിയവരുടെ പേരുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഭാവിയിൽ ബാങ്ക് വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ലഭിക്കില്ല.
Comments (0)