Posted By ashwathi Posted On

Golden Visa; ഗോൾഡൻ വിസ അപേക്ഷിക്കാൻ ഇനി യുഎഇയിൽ വരണ്ട, ഇന്ത്യക്കാർക്ക് പുതിയ അവസരം

യുഎഇയിൽ ദീർഘകാല താമസം ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇനി രാജ്യത്തിന് പുറത്തുനിന്ന് തന്നെ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. വിഎഫ്എസ് ഗ്ലോബൽ റയാദ് ഗ്രൂപ്പുമായി സഹകരിച്ച് ആരംഭിച്ച പുതിയ അഡ്വൈസറി സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. വിദഗ്ധർ, നിക്ഷേപകർ, കലാകാരന്മാർ, സംരംഭകർ തുടങ്ങിയവർക്കായി യുഎഇ വാഗ്ദാനം ചെയ്യുന്ന 10 വർഷത്തെ റെസിഡൻസി പദ്ധതിയായ ഗോൾഡൻ വിസയുടെ അപേക്ഷാ നടപടികൾ ലളിതമാക്കുകയാണ് ഈ സേവനത്തിന്റെ പ്രധാന ലക്ഷ്യം. സാധാരണയായി ഗോൾഡൻ വിസ അപേക്ഷിക്കാൻ യുഎഇയിൽ നേരിട്ട് ഹാജരാകണമായിരുന്നു. എന്നാൽ, ഈ പുതിയ സംരംഭം ഇന്ത്യൻ അപേക്ഷകർക്ക് നോമിനേഷൻ, പ്രാഥമിക അനുമതി നടപടികൾ എന്നിവ വിദൂരമായി പൂർത്തിയാക്കാൻ അവസരം നൽകുന്നു. അതേസമയം, അന്തിമ അനുമതിക്കായി യുഎഇയിലേക്കുള്ള യാത്ര ഇപ്പോഴും ആവശ്യമാണ്. ഒരു ലക്ഷം ദിർഹം (ഏകദേശം 23.3 ലക്ഷം രൂപ) നൽകിയാൽ ഇന്ത്യക്കാർക്ക് ആജീവനാന്ത യുഎഇ ഗോൾഡൻ വിസ ലഭിക്കുമെന്ന ചില തെറ്റായ വാർത്തകൾ ഓൺലൈൻ പോർട്ടലുകളിലൂടെ പ്രചരിക്കുന്നുണ്ട്, ഇത് അടിസ്ഥാനരഹിതമാണ്.

അപേക്ഷാ നടപടികൾക്ക് പൂർണ്ണ പിന്തുണ

വിഎഫ്എസ് ഗ്ലോബലിന്റെ എജ്യുക്കേഷൻ, ട്രേഡ് & മൈഗ്രേഷൻ (ETM) സർവീസസ് യൂണിറ്റാണ് റയാദ് ഗ്രൂപ്പുമായി സഹകരിച്ച് ഈ ഇമിഗ്രേഷൻ അഡ്വൈസറി സേവനം നൽകുന്നത്. ഓൺലൈനിലൂടെയോ ഫോൺ വഴിയോ ഈ സേവനം ലഭ്യമാണ്. ന്യൂഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, പുനൈ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലെല്ലാം ഈ സൗകര്യം ലഭ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek   അപേക്ഷകരുടെ പ്രൊഫഷണൽ പ്രൊഫൈൽ, സാമ്പത്തിക നില, വിദ്യാഭ്യാസ യോഗ്യത, യുഎഇയുടെ ഗോൾഡൻ വിസ വിഭാഗങ്ങളുമായുള്ള പൊരുത്തം എന്നിവയെല്ലാം വിലയിരുത്തും.

അർഹരായ പ്രധാന വിഭാഗങ്ങൾ

  • ബിസിനസ് ഉടമകൾ
  • പ്രധാന മേഖലകളിലെ ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും
  • കലാകാരന്മാർ, ഇൻഫ്ലുവൻസർമാർ, ക്രിയേറ്റീവുകൾ
  • യുഎഇയുടെ ഇന്നൊവേഷൻ, സമ്പദ്‌വ്യവസ്ഥ, അല്ലെങ്കിൽ സംസ്കാരം എന്നിവയ്ക്ക് സംഭാവന നൽകുന്ന സംരംഭകർ

അപേക്ഷകർ സമർപ്പിക്കേണ്ട പ്രധാന രേഖകൾ

  • വ്യക്തിഗത, പ്രൊഫഷണൽ പ്രൊഫൈൽ
  • പാസ്‌പോർട്ട് കോപ്പി
  • ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ്
  • ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ
  • അഡ്രസ് പ്രൂഫ്
  • പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

ഗോൾഡൻ വിസയുള്ളവർക്ക് പങ്കാളി, മുതിർന്ന കുട്ടികൾ, മാതാപിതാക്കൾ, വീട്ടുജോലിക്കാർ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും സാധിക്കും. ഇതിന് ഒരു വസ്തുവിൽ നിക്ഷേപിക്കുകയോ കമ്പനി സ്ഥാപിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ വിഎഫ്എസ് ഗ്ലോബലും റയാദ് ഗ്രൂപ്പും ചേർന്ന് സ്ഥാപിക്കുന്ന ‘സെന്റേഴ്സ് ഓഫ് എക്സലൻസ്’ വഴിയാണ് ഈ അഡ്വൈസറി പ്രോഗ്രാം നടപ്പാക്കുക. നിയമപരമായ വൈദഗ്ധ്യവും ജനറേറ്റീവ് എഐ ടൂളുകളും സംയോജിപ്പിച്ച് അപേക്ഷാ നടപടികൾ കാര്യക്ഷമമാക്കാനും യുഎഇ ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ കേന്ദ്രങ്ങൾ സഹായിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *