
തീരാനോവ്; നിന്നെയും മകളെയും കൊല്ലും, ഞാനും ചാവും’; പ്രവാസി മലയാളി നഴ്സ് കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം…
merin joy murder; ഈ മാസം 28ന് കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ തോരാത്ത കണ്ണീർക്കടലിന് കാരണമായ മെറിൻ ജോയിയുടെ കൊലപാതകത്തിന് അഞ്ച് വർഷം തികയുകയാണ്. ഓർമകളിൽ തീരാനോവായി മാറിയ ആ ക്രൂരകൃത്യം നടത്തിയത് മെറിന്റെ ഭർത്താവാണെന്ന നടുക്കം ഇന്നും മലയാളികളിൽ നിന്ന് വിട്ടുപോയിട്ടില്ല. ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവിന്റെ (നെവിൻ) ഭാര്യയായിരുന്ന മെറിൻ വിവാഹശേഷമാണ് അമേരിക്കയിലേക്ക് പോയത്. 2016ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. മെറിനും ഫിലിപ്പും നാട്ടിൽ വെച്ചും പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. ഒരിക്കൽ മെറിനെയും കുഞ്ഞിനെയും കൂട്ടാതെ ഫിലിപ്പ് യുഎസിലേക്ക് തിരികെ പോയിട്ടുണ്ട്. കുഞ്ഞിനെ മെറിന്റെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാക്കിയ ശേഷമാണ് മെറിൻ പിന്നീട് അമേരിക്കയിലേക്ക് പോയത്.
മെറിനെ ഭർത്താവ് നെവിൻ ഭീഷണിപ്പെടുത്തിയിരുന്നതായി മെറിന്റെ സഹപ്രവർത്തക മിനിമോൾ സംഭവം നടന്ന ശേഷം വെളിപ്പെടുത്തിയിരുന്നു. ‘നിന്നെയും മകളെയും കൊല്ലും, ഞാനും ചാവും’ എന്നായിരുന്നു ഭീഷണി. 2019 ഡിസംബറിൽ നാട്ടിൽ വെച്ച് ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിനെക്കുറിച്ചും മെറിൻ മിനിമോളോട് പറഞ്ഞിരുന്നതായിട്ടാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 2020 ജൂലൈ 28ന് അമേരിക്കൻ സമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിൻ തന്നെ കൊലപ്പെടുത്താൻ ഫിലിപ്പ് കാത്തിരിക്കുന്നത് അറിഞ്ഞിരുന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കാർ പാർക്കിങ്ങിൽ കാത്തു നിന്ന ഫിലിപ്പ് മെറിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. 17 തവണ കുത്തി. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, മെറിൻ താഴെ വീണതിന് ശേഷം ഫിലിപ്പ് കാർ ദേഹത്തിലൂടെ ഓടിച്ചു കയറ്റിയിറക്കി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെറിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ മെറിനും ഫിലിപ്പും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. മെറിൻ കൊല്ലപ്പെടുമ്പോൾ മെറിന്റെയും ഫിലിപ്പിന്റെയും മകൾ നോറയ്ക്ക് രണ്ട് വയസ്സായിരുന്നു പ്രായം. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മെറിൻ വീട്ടിലേക്ക് വിഡിയോ കോൾ വിളിച്ചിരുന്നു. അച്ഛൻ ജോയി, അമ്മ മേഴ്സി, സഹോദരി മീര എന്നിവരോടെല്ലാം അവൾ സംസാരിച്ചു, മകൾ നോറയുടെ കുസൃതികൾ ആസ്വദിച്ചു. എന്നാൽ പിന്നീട് ആ കുടുംബം കേട്ടത് ക്രൂരകൃത്യത്തിന്റെ ഭയാനാകമായ വാർത്തയായിരുന്നു.പിറവം മരങ്ങാട്ടിൽ ജോയിയുടെയും മേഴ്സിയുടെയും മൂത്ത മകളായിരുന്നു മയാമിയിൽ നഴ്സായി ജോലി ചെയ്തിരുന്ന മെറിൻ. പഠനത്തിൽ മിടുക്കിയായിരുന്നു. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
ഈ കേസിൽ ഫിലിപ്പിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളായിരുന്നു. മെറിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഫിലിപ്പ് മാത്യു ബ്രൊവാഡ് ഹെൽത്ത് ആശുപത്രിക്ക് പുറത്ത് ഏകദേശം 45 മിനിറ്റോളം കാത്തുനിന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഒരു ദൃക്സാക്ഷിയെ ഫിലിപ്പ് ഭീഷണിപ്പെടുത്തുകയും അയാളാണ് കാറിന്റെ ഫോട്ടോ എടുത്ത് പൊലീസിന് വിവരം നൽകിയത്. കുത്തിയത് ഭർത്താവ് തന്നെയാണെന്ന് മെറിൻ പറയുന്ന ദൃശ്യങ്ങളും പൊലീസ് പകർത്തിയിരുന്നു. ഇതെല്ലാം കേസിൽ നിർണായക തെളിവുകളായി മാറി.
Comments (0)