ദുബായ്: ഡിസൈനർ ഹാൻഡ്‌ബാഗ് മോഷ്ടിച്ച കുറ്റത്തിന് വിദേശവനിതയ്ക്ക് തടവുശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവാണ് വിധിച്ചത്. കൂടാതെ, ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഇവരെ ഉത്തരവിട്ടിട്ടുണ്ട്. ദുബായിലുള്ള ഒരു മാളിലെ ആഡംബര റീട്ടെയ്ൽ സ്റ്റോറിൽ നിന്നാണ് ഏകദേശം 7000 ദിർഹം വിലമതിക്കുന്ന ബാഗ് ഇവർ മോഷ്ടിച്ചത്. യൂറോപ്പിൽ നിന്ന് യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയതാണിവർ. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് സാധനം വാങ്ങാനെന്ന വ്യാജേന കട സന്ദർശിച്ചത്. ഇവർ കൂട്ടമായി കടയിലെത്തി പോയതിനു പിന്നാലെ അവിടെയുണ്ടായിരുന്ന വില കൂടിയ ഒരു ഹാൻഡ് ബാഗ് കാണാതായി. സംശയം തോന്നിയതിനെ തുടർന്ന് കടയിലെ ജീവനക്കാരനാണ് സംഭവം റിപ്പോർട്ട് ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സാധാനങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് അഞ്ചംഗ സംഘം കടയിലെത്തിയത്. ബാഗുകളുടെ വില അന്വേഷിക്കുന്നുണ്ടായിരുന്നു ഇവർ. സംഘം കടയിൽ നിന്ന് പോയപ്പോൾ അവിടെയുണ്ടായിരുന്ന ഒരു ഡിസൈനർ ഹാൻഡ്‌ബാഗും കാണാതായതായി കടയിലെ ജീവനക്കാരൻ പറഞ്ഞു. സംശയം തോന്നിയപ്പോള്‍ ജീവനക്കാരൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. പരാതി ലഭിച്ച് ഉടൻ തന്നെ ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
‘കണ്ടു, ഇഷ്ടപ്പെട്ടു, അതിങ്ങെടുത്തു’, ഡിസൈനര്‍ ഹാന്‍ഡ്ബാഗ് മോഷ്ടിച്ച കുറ്റത്തിന് യുഎഇയില്‍ വിദേശവനിതയ്ക്ക് ശിക്ഷ
Advertisment
Advertisment