Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവ് വിഷ്ണു ഉണ്ണിത്താന് ലക്ഷങ്ങള്‍ സമ്മാനം. ഏകദേശം 34 ലക്ഷം ഇന്ത്യന്‍ രൂപ (ഒന്നര ലക്ഷം ദിര്‍ഹം) ആണ് വിഷ്ണുവിന് ലഭിച്ചത്. തിരക്കേറിയ പെരുന്നാൾ അവധി ദിവസങ്ങളിലൊന്നിൽ അപ്രതീക്ഷിതമായി പാർക്കിങ് ലഭിച്ചപ്പോൾ അവിടെനിന്നാണ് വിഷ്ണു ബിഗ് ടിക്കറ്റെടുത്തത്. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ സീരീസ് 276ലാണ് (ടിക്കറ്റ് നമ്പർ 090494) ഭാഗ്യം വന്നുചേർന്നത്. കഴിഞ്ഞ 10 വർഷമായി യുഎഇയിൽ താമസിക്കുന്ന വിഷ്ണു സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സുഹൃത്തുക്കളും ഞാനും ചേർന്നാണ് ടിക്കറ്റെടുക്കാറ്. അതിനായി ഒരു വാട്സാപ് ഗ്രൂപ്പ് പോലും ഞങ്ങൾക്കുണ്ട്. പെരുന്നാൾ അവധിക്ക് ഞാൻ ഒരു സുഹൃത്തിനെ സന്ദർശിക്കുന്ന സമയത്ത് തിരക്കേറിയ സ്ഥലത്ത് പാർക്കിങ്ങിനായി കറങ്ങുമ്പോൾ അപ്രതീക്ഷിതമായി ഒരു സ്ഥലം ലഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇന്ന് ഭാഗ്യമുള്ള ദിവസമായിരിക്കുമെന്ന് എന്റെ സുഹൃത്ത് തമാശയായി പറയുകയും ബിഗ് ടിക്കറ്റ് വാങ്ങാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഞാൻ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് വിഷ്ണു തത്സമയം കണ്ടിരുന്നു. ഷോ ഹോസ്റ്റ് റിച്ചാർഡ്, വിഷ്ണു 1,50,000 ദിർഹം സമ്മാനം നേടിയതായി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. സത്യത്തിൽ ഞാൻ തരിച്ചിരുന്നുപോയി. എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. സമ്മാനത്തുക ഏഴ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും സമ്മാനത്തുക കൊണ്ട് കുടുംബത്തെ സഹായിക്കുമെന്നും ചില യാത്രകൾ ചെയ്യാനും ഉപയോഗിക്കുമെന്നും വിഷ്ണു പറഞ്ഞു.
Abu Dhabi Big Ticket: അപ്രതീക്ഷിതമായി പാർക്കിങ് സ്ഥലം കിട്ടി, ബിഗ് ടിക്കറ്റെടുത്തു, മലയാളി യുവാവിന് ലക്ഷങ്ങള്‍ സമ്മാനം
Advertisment
Advertisment