Credit card; യുഎഇ: ക്രഡിറ്റ് കാർഡ് മോഷ്ടിച്ചു, ശേഷം സാധനങ്ങൾ വാങ്ങി, കുടുങ്ങി

Credit card; യുഎഇയിൽ ക്രഡിറ്റ് മോഷ്ടിച്ച ശേഷം അതുപയോ​ഗിച്ച് സാധനങ്ങൾ വാങ്ങി കൂട്ടിയ അറബ് പൗരന് ഒരു മാസം തടവും 7,596 ദിർഹം പിഴയും വിധിച്ച് കോടതി. എമറാത്ത് അൽ യൂമിന്റെ റിപ്പോർട്ട് അനുസരിച്ച്, പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ ദുബായ് മിസ്‌ഡിമെനർ കോടതിയിലേക്ക് റഫർ ചെയ്തു, ശേഷം ഇയാൾക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തി. നിയമവിരുദ്ധമായി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡോ അതിന്റെ ഡാറ്റയോ ഉപയോഗിച്ച് ഫണ്ട് തട്ടിയെടുക്കുക, ബാങ്ക് അക്കൗണ്ട് ഡാറ്റയും ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളും ഉൾപ്പെടെയുള്ള സെൻസിറ്റീവ് ഡിജിറ്റൽ വിവരങ്ങളിലേക്ക് അനധികൃതമായി കടക്കുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും, അയാളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ കണ്ടെത്തിയത് കൊണ്ട് ശിക്ഷ നടപ്പാക്കി കോടതി. യുഎഇയിൽ ഇത്തരം കേസുകൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, ചില പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിദിനം 50,000 സൈബർ ഭീഷണികൾ വരെ നേരിടുന്നു എന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ ഇടപാടുകൾ വളർന്ന് വരുന്നതിനനുസരിച്ച്, കുറ്റവാളികളുടെ എണ്ണവും വർദ്ധിക്കുകയാണ്. തങ്ങളുടെ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും, ഇടപാട് നടത്തുമ്പോൾ അലേർട്ടായി ഇരിക്കാനും, താമസക്കാരോട് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group