Crude Oil Price: യുദ്ധം നീളുന്നത് ഭീഷണിയാകും; എണ്ണനിരക്ക് ഉള്‍പ്പെടെ കുതിക്കും

Crude Oil Price ഇറാനും ഇസ്രയേലും തമ്മില്‍ ആക്രമണം രൂക്ഷമാകുന്നതിനാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്. പ്രധാന എണ്ണ ഉത്പാദന രാജ്യമായ ഇറാന്‍ യുദ്ധത്തിലേക്ക് പോകുന്നത് ആഗോള വിപണിയില്‍ എണ്ണലഭ്യത കുറയാന്‍ ഇടയാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയാല്‍ ക്രൂഡ് വില 150 ഡോളറിന് മുകളിലെത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. 2008 ജൂലൈയില്‍ 147.27 ഡോളറിലെത്തിയതാണ് ക്രൂഡ് വിലയിലെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. പശ്ചിമേഷ്യ സംഘര്‍ഷ കളമായി മാറിയാല്‍ എണ്ണവിതരണത്തിന് തടസം വരാന്‍ സാധ്യതയുണ്ട്. ഇത് ലഭ്യത വലിയ രീതിയില്‍ കുറയ്ക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സംഘര്‍ഷം ഇറാനും ഇസ്രയേലും തമ്മിലാണെങ്കിലും പ്രധാന എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ ചുറ്റുമുണ്ട്. സൗദി അറേബ്യയുടെയോ യുഎഇയുടെയോ എണ്ണപ്പാടങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ എണ്ണ വിപണി സംഘര്‍ഷഭരിതമാകും. ഉപയോഗത്തിന്‍റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ എണ്ണവിലയിലെ ഏതൊരു ചാഞ്ചാട്ടവും രാജ്യത്തിന് ദോഷം ചെയ്യും. എണ്ണവില കൂടിയാല്‍ വിദേശനാണ്യ ചെലവഴിക്കല്‍ കൂടും. രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരും. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group