Ranjitha Death Ahmedabad Plane Crash സലാല: അഹമ്മദാബാദ് ആകാശദുരന്തത്തിൽ മലയാളി നഴ്സിന്‍റെ വേര്‍പാടില്‍ ഉള്ളുലഞ്ഞ് സലാലയിലെ സുഹൃത്തുക്കള്‍. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതാ ഗോപകുമാറിനാണ് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രഞ്ജിത പത്തുവർഷത്തോളം ഒമാനിലെ സലാലയിൽ പ്രവാസിയായിരുന്നു. 2014ലാണ് രഞ്ജിത സലാലയിലെത്തിയത്. ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കാർഡിയാക് വിഭാഗത്തിലായിരുന്നു രഞ്ജിത ജോലി ചെയ്തിരുന്നത്. 2024 ജൂലായ് വരെ സലാലയില്‍ രഞ്ജിത ജോലി ചെയ്തിരുന്നു. തുടർന്നാണ് യുകെയിലേക്കുപോയത്. രഞ്ജിത എല്ലാവരോടും വളരെ അടുത്ത സൗഹൃദം നിലനിർത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
Home
news
Ranjitha Death Ahmedabad Plane Crash: പത്തുവര്‍ഷത്തെ ആതുരസേവനം; അഹമ്മദാബാദ് ആകാശദുരന്തത്തില്‍ രഞ്ജിതയുടെ വേര്‍പാടില്‍ ഉള്ളുലഞ്ഞ് പ്രവാസി സമൂഹം