Contract Renewal: അബുദാബി/ദുബായ്: ഇന്ത്യ കരാര്‍ പുതുക്കിയാല്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. ഇതിന് ഇന്ത്യ – അബുദാബി വിമാന സർവീസ് കരാർ പുതുക്കണമെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി കരാർ കാലോചിതമായി പരിഷ്കരിച്ച് കൂടുതൽ സർവീസ് തുടങ്ങാൻ അവസരം ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി യുഎഇയിലെ വിവിധ എമിറേറ്റുകളുമായി ഇന്ത്യൻ വ്യോമയാന വകുപ്പ് എയർ സർവീസ് കരാർ ഒപ്പുവെച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് യാത്രാ സൗകര്യമൊരുക്കാൻ നിലവിലെ കരാർ അനുവദിക്കുന്നില്ലെന്നും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ അന്റോനോൾഡോ നെവ്സ് പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾക്ക് യോജ്യമായ സമയമാണിതെന്നും കരാർ പുതുക്കിയാൽ വരും വർഷങ്ങളിൽ കൂടുതൽ വിമാന സർവീസ് ആരംഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ സമയബന്ധിതമായി പരിഷ്കരിച്ചില്ലെങ്കിൽ നിരക്ക് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek നിലവിൽ ഇൻഡിഗോ, ആകാശ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാന കമ്പനികൾ അബുദാബിയിൽനിന്ന് സർവീസ് നടത്തുന്നുണ്ട്. ഇന്ത്യ – ദുബായ് വിമാന സർവീസ് കരാർ പ്രകാരം ആഴ്ചയിൽ 50,000ൽനിന്ന് 65,000 സീറ്റുകളാക്കി വർധിപ്പിക്കണമെന്ന് എമിറേറ്റ്സും ആവശ്യപ്പെട്ടിരുന്നു. ഇത്തിഹാദ്, എമിറേറ്റ്സ് വിമാന കമ്പനികൾ കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ ചെയ്തിട്ടുണ്ട്. അവ വൈകാതെ ലഭ്യമാകുന്നത് അനുസരിച്ച് കൂടുതൽ സർവീസ് ആരംഭിക്കാനുള്ള അവസരം ഈ എയർലൈനുകൾ ആവശ്യപ്പെട്ടു. ഇത് ഇന്ത്യൻ വിമാന കമ്പനികൾക്കും ഗുണകരമാകും.
Home
news
Contract Renewal: കൂടുതൽ പേർക്ക് യുഎഇയിലേക്ക് പറക്കാം, ഇന്ത്യയ്ക്ക് ഗുണകരമാകും; കരാർ പുതുക്കുമോ?