Expat Malayali Dies ദുബായ്: പ്രവാസി മലയാളി നാട്ടില്‍ വെച്ച് മരിച്ചു. ജോലി നഷ്ടപ്പെട്ട് ദുബായിൽ നിന്ന് നാട്ടിലേക്ക് പോയ യുവാവാണ് അസുഖം ബാധിച്ച് മരിച്ചത്. ദുബായ് ഡിഐപിയിലെ പ്രീമിയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിളിമംഗലം സ്വദേശിയായ പരിയക്കാട് വീട്ടിൽ പ്രദീപ് (43) ആണ് മരിച്ചത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയശേഷം അസുഖ ബാധിതനാകുകയായിരുന്നു. ഭാര്യയും രണ്ട് പിഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയെയാണ് നഷ്ടപ്പെട്ടത്. പ്രദീപ് കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഓർമ കൂട്ടായ്മയുടെ ദുബായ് അൽഖൂസ് മേഖലയിലെ ഡിഐപി 2 യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: പ്രതിഭ. മക്കൾ: വൈഷ്ണവ (6), വൈദേഹി (രണ്ടര). പ്രദീപിന്റെ മരണത്തിൽ ‘ഓർമ’ അനുശോചനം രേഖപ്പെടുത്തി. ‘പ്രദീപിന്റെ വേർപാട് നാടിനും കുടുംബത്തിനും മാത്രമല്ല, പ്രവാസ സമൂഹത്തിനും വലിയ നഷ്ടമാണ് സൃഷ്ടിച്ചത്. നല്ലൊരു സാമൂഹിക പ്രവർത്തകനെയാണ് നമുക്ക് നഷ്ടമായത്’ – അനുശോചന സന്ദേശത്തിൽ ഓർമ ഭാരവാഹികൾ പറഞ്ഞു.
Home
kerala
Expat Malayali Dies: കുടുംബത്തിന്‍റെ ഏക അത്താണി; ജോലി നഷ്ടപ്പെട്ട് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് മരിച്ചു