Indian Passenger Venomous Vipers ബാങ്കോക്ക്: ബാഗേജിനുള്ളില്‍ ഒരു ഡസനിലധികം വ്യത്യസ്ത ഇനം അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകള്‍. മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിലായി. തായ്ലൻഡിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് വിഷപാമ്പുകൾ കണ്ടെടുത്തത്. മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയ ബാഗേജില്‍ ഇന്തോനേഷ്യയിലെ പിറ്റ് വൈപ്പർ ഇനത്തിൽപ്പെട്ട 44 വിഷ പാമ്പുകളെയും കണ്ടെടുത്തു. പിടികൂടിയ യാത്രക്കാരൻ ഇന്ത്യക്കാരൻ ആണെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. കൊടിയ വിഷമുള്ള പാമ്പുകള്‍ക്കൊപ്പം അഞ്ച് ഏഷ്യൻ ലീഫ് ആമകളേയും ബാഗേജിനുള്ളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആമകളുടെയും നീല, മഞ്ഞ നിറങ്ങളിലുള്ള പാമ്പുകളുടെയും ചിത്രങ്ങൾ സഹിതമാണ് കസ്റ്റംസ് അധികൃതർ വിവരം പുറത്തുവിട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg സാധാരണ സ്വർണം, കള്ളപ്പണം, ലഹരി എന്നിവയാണ് മുംബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുക്കാറുള്ളത്. എന്നാല്‍, ഇത്രയധികം വിഷപാമ്പുകളുമായി യാത്രക്കാരൻ പിടിയിലാകുന്നത് അപൂർവമായാണ്. ഫെബ്രുവരിയിൽ ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലെ വനങ്ങളിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന സിയാമങ് ഗിബ്ബൂൺസ് എന്ന ഇനത്തിൽപ്പെട്ട കുരങ്ങുകളുമായെത്തിയ യാത്രക്കാരനെ മുംബൈ കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു.
Home
news
Indian Passenger Venomous Vipers: ബാഗേജിനുള്ളില്‍ ഒരു ഡസനിലധികം ഉഗ്രവിഷപാമ്പുകളും ആമയും, ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍