Apartment Fire in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ അപാര്‍ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ക്ക് ജീവന് നഷ്ടമായി. സുഡാൻ പൗരന്മാരാണ് മരിച്ചത്. 19 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില അതീവഗുരുതരമാണ്. ഇന്നലെ (ഞായറാഴ്ച, മെയ് 1) പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വിദേശികൾ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായതിന് പിന്നാലെ കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വർഷം ഏപ്രിലിൽ മംഗഫിലുണ്ടായ അഗ്നിബാധയിൽ 24 മലയാളികൾ ഉൾപ്പെടെ 46 പേരാണ് മരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇതേതുടർന്ന്, താമസ കെട്ടിടങ്ങളിൽ പരിശോധന ഊർജിതമാക്കുന്നതിനിടെയാണ് വീണ്ടും ഞെട്ടിക്കുന്ന ദുരന്തം ഉണ്ടായത്. ഇതേസമയം, നിയമം ലംഘിച്ച് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ താമസിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ യഥാർഥ കാരണം അറിയാനാകൂവെന്നും കുവൈത്ത് അഗ്നിശമന സേനയിലെ പബ്ലിക് റിലേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗാരിബ് പറഞ്ഞു.
Home
news
Apartment Fire in Kuwait: കുവൈത്തിലെ അപാര്ട്മെന്റില് തീപിടിത്തം: ജീവന് നഷ്ടപ്പെട്ടത് ആറുപേര്‍ക്ക്, പരിക്കേറ്റത് കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ