Woman Fails Facial Recognition: മേക്കപ്പ് കുറച്ച് ഓവറായി, വിമാനത്താവളത്തില്‍ സ്കാനറില്‍ തിരിച്ചറിയാനായില്ല, പിന്നാലെ…

Woman Fails Facial Recognition മേക്കപ്പ് കാരണം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. ഇതോടെ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ നടന്ന രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുഖത്തെ മേക്കപ്പ് മുഴുവന്‍ യുവതി തുടച്ചുനീക്കുന്നത് വീഡിയോയില്‍ കാണാം. പാസ്‌പോര്‍ട്ടിലെ ഫോട്ടോയിലേതുപോലെ ആകുന്നത് വരെ മേക്കപ്പ് മുഴുവന്‍ തുടച്ചുമാറ്റൂ എന്നും ഇത്തരത്തില്‍ മേക്കപ്പ് ചെയ്ത് സ്വയം കുഴപ്പത്തില്‍ ചെന്നുചാടുകയാണ് എന്നുമെല്ലാം ജീവനക്കാരന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇതെല്ലാം കേട്ട് യുവതി അസ്വസ്ഥതയാകുന്നതും വീഡിയോയിലുണ്ട്. ഇതിന് താഴെ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടേറെ കമന്‍റുകളും വന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg യഥാര്‍ഥ ജീവിതത്തില്‍ യുവതിക്ക് ഫില്‍ട്ടറുമായി നടക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ മേക്കപ്പ് ചെയ്തതെന്നും ഇത് സാധാരണ മേക്കപ്പല്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, മേക്കപ്പിന്റെ പേരില്‍ പരിഹസിച്ച് സംസാരിക്കാന്‍ ജീവനക്കാരന് അവകാശമില്ലെന്നും അവളുടെ മനസ് വേദനിപ്പിച്ചെന്നും കമന്റുകളുണ്ട്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സ്‌കാനറിന്റെ പ്രവര്‍ത്തനക്ഷമതയേയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. എത്ര വലിയ മേക്കപ്പ് ആണെങ്കിലും സ്‌കാനറിന് മുഖം തിരിച്ചറിയാന്‍ കഴിയണമെന്നും ഉപകരണങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ട സമയമായിട്ടുണ്ടെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group