ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലൂടെ പ്രവാസിയായ ഇന്ത്യക്കാരന് കോടികളുടെ ഭാഗ്യ സമ്മാനം. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഖാലിക് നായക് മുഹമ്മദിനാണ് (48) എട്ടരക്കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. ഈ മാസം 13നായിരുന്നു ഖാലിക് സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. 3813 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് ഖാലിക്കിനെ ഭാഗ്യം തേടിയെത്തിയത്. 2012 മുതൽ ഖാലിക് അബുദാബിയിൽ എഞ്ചിനിയറായി ജോലി ചെയ്ത് വരികയാണ്. കൂടാതെ അബുദാബി ഖലീഫ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായും ജോലി ചെയ്യുന്നുണ്ട്. ഖാലിക് കഴിഞ്ഞ നാല് വർഷമായി ടിക്കറ്റുകൾ ടുത്ത് ഭാഗ്യ പരീക്ഷണം നടത്തിവരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സമ്മാനത്തുകയിൽ നല്ലൊരു ശതമാനവും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമാണ് ഉപയോഗിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയും തുക ചെലവഴിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ നറുക്കെടുപ്പ്; പ്രവാസിയായ ഇന്ത്യക്കാരന് കോടികളുടെ ഭാഗ്യ സമ്മാനം
Advertisment