Eid Al Adha UAE ദുബായ്: യുഎഇയില്‍ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധി. ശനി, ഞായർ ദിവസങ്ങളുൾപ്പെടെ ജൂൺ 5 മുതൽ 8 വരെയോ അല്ലെങ്കിൽ ജൂൺ 6 മുതൽ 9 വരെയോ ആയിരിക്കും അവധി ലഭിക്കുക. പെരുന്നാള്‍ അവധി ലഭിക്കുന്നതോടെ ഇന്ത്യക്കാരടക്കം പ്രവാസികൾ ആഘോഷിക്കാൻ നാട്ടിലേക്കും ഇതര രാജ്യങ്ങളിലേക്കും പോകാൻ പദ്ധതി തയാറാക്കിയിരിക്കുകയാണ്. ദുൽ ഹജ് മാസം ആരംഭിക്കാനുള്ള നറുനിലാവ് ഇന്ന് കാണുമെന്നാണ് പ്രതീക്ഷുന്നതെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) പ്രവചിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇതനുസരിച്ച് മിക്ക ഇസ്ലാമിക രാജ്യങ്ങളിലും അറഫത്ത് ദിനം ജൂൺ അഞ്ചിനും ബലിപെരുന്നാൾ ആറിനുമാകാനാണ് സാധ്യതയെന്ന് ഐഎസി ഡയറക്ടർ മുഹമ്മദ് ഷൗകത്ത് ഒദെഹ് പറഞ്ഞു. ഇന്ന് ചന്ദ്രനെ കാണാനായില്ലെങ്കിൽ ദുൽ ഹജിന്റെ ആദ്യദിനം ഈ മാസം 29 ആയിരിക്കും. ബലി പെരുന്നാൾ ജൂൺ ഏഴിനുമായിരിക്കും. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെയാണ് യുഎഇയിൽ അവധി ദിനങ്ങള്‍ ലഭിക്കുക.
Home
news
Eid Al Adha UAE: യുഎഇയില്‍ ബലിപെരുന്നാളിന് അവധി ദിനങ്ങള്‍ എന്നെല്ലാം? പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികള്‍ നാട്ടിലേക്ക്