Oil Spill Beach Khor Fakkan: യുഎഇ: ഖോർ ഫക്കാനിലെ ബീച്ചിൽ എണ്ണ ചോർച്ച, നീന്തൽ താത്കാലികമായി നിർത്തിവച്ചു

Oil Spill Beach Khor Fakkan അബുദാബി: എണ്ണ ചോർച്ച ഉണ്ടായതിനെ തുടര്‍ന്ന് ഖോർ ഫക്കാനിലെ അൽ സുബാറ ബീച്ചിൽ നീന്തൽ താത്കാലികമായി നിർത്തിവച്ചു സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നീന്തല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ചോർച്ചയ്ക്ക് പിന്നിലെ കാരണവും കൃത്യമായ സ്ഥലവും അജ്ഞാതമായി തുടരുന്നു. 2020ൽ ഷാർജയിലെ ഖോർ ഫക്കാനിലെ രണ്ട് ബീച്ചുകളിലുല്‍ എണ്ണ ചോർച്ച ഉണ്ടായിരുന്നു. അൽ ലുലയ്യ, അൽ സുബാറ ബീച്ചുകളിലാണ് എണ്ണ ചോര്‍ച്ച അനുഭവപ്പെട്ടത്. ഇത് പരിസ്ഥിതിക്കും സമുദ്ര ജൈവ വ്യവസ്ഥയ്ക്കും ഒരു ദുരന്തമായി മാറുമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg പോലീസ്, മുനിസിപ്പൽ ബോഡികൾ, കോസ്റ്റ് ഗാർഡ്, ബീഹ് എന്നിവരുമായി സഹകരിച്ചാണ് ഇപിഎഎ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തിയത്. 2024ൽ മറ്റൊരു സംഭവത്തിൽ, ഫുജൈറയിലെ സ്നൂപ്പി ദ്വീപിനടുത്തുള്ള ഒരു ബീച്ചിൽ എണ്ണ ചോർച്ചയുണ്ടായി. സമീപത്തെ ഹോട്ടലുകൾ സ്ഥിതിഗതികൾ അധികൃതരെ അറിയിച്ചതിനെത്തുടർന്നാണ് ഇത് പുറത്തുവന്നത്. ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എമിറേറ്റിന്റെ പ്രകൃതിവിഭവങ്ങളെ ഭീഷണിപ്പെടുത്തുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും അതോറിറ്റി പറഞ്ഞിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group