Zakat Money Stolen വാളയാർ: നോമ്പുകാലത്ത് ഭിന്നശേഷിക്കാരന് സക്കാത്തായി കിട്ടിയ പണം മോഷ്ടിച്ച പ്രതി പിടിയില്‍. കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്നാണ് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്നത്. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെ വാളയാറിൽ നിന്നാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കർണാടക സ്വദേശിയായ ഇബ്രാഹിം ബാഗിൽ സൂക്ഷിച്ചിരുന്ന സക്കാത്ത് പണമായിരുന്നു പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാർച്ചിലെ നോമ്പുകാലത്താണ് സംഭവം നടന്നത്. മാർച്ച് 28 നായിരുന്നു കണ്ണൂർ സിറ്റിയിലെ കംബസാറിലെ മസ്ജിദിൽ ഇബ്രാഹിം എത്തിയത്. അന്നേദിവസം പള്ളിയിൽ പ്രതി ഉമ്മറും ഉണ്ടായിരുന്നു. പള്ളിയിൽ കിടന്നുറങ്ങിയ ഇബ്രാഹിം രാവിലെ ഉണർന്നപ്പോൾ പണവും ഫോണും സൂക്ഷിച്ച ബാഗ് കാണാതായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഒന്നേകാൽ ലക്ഷം രൂപ അടങ്ങിയ ബാഗുമായി ഉമ്മർ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പോലീസിന് കിട്ടിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മാസങ്ങളായി ഉമ്മറിന്റെ ഫോൺ സ്വിച്ച് ഓഫിലായിരുന്നു. ഒടുവിൽ വാളയാറിൽ നിന്ന് പ്രതി പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഉമ്മറിനെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Zakat Money Stolen: നോമ്പുകാലത്ത് ഭിന്നശേഷിക്കാരന് സക്കാത്തായി കിട്ടിയ പണം മോഷ്ടിച്ചു, ആര്‍ഭാടജീവിതം നയിക്കുന്നതിനിടെ പ്രതി പിടിയില്‍
Advertisment
Advertisment