റിയാദ്: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി ആറ്റിങ്ങൽ, കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി യാംബുവിൽ പ്രവാസിയായിരുന്നു ഷാഹുല്‍ ഹമീദ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹം ഭാര്യ റുഖിയ, മകൻ നസീർ എന്നിവരോടൊപ്പം റീ എൻട്രി വിസയിൽ നാട്ടിലെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg വൃക്ക സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദായാഘാതം മൂലമാണ് മരിച്ചത്. യാംബുവിൽ വർഷങ്ങളായി എയർ കണ്ടീഷൻ, റഫ്രിജറേറ്റർ എന്നിവയുടെ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റുഖിയയും മക്കളായ നസീർ, റിയാസ്, ഫാഇസ് എന്നിവരും ദീർഘകാലമായി യാംബുവിൽ ഉണ്ടായിരുന്നു. ഏക മകൾ നാദിയ ഭർത്താവ് നൗഷാദിനൊപ്പം ജിദ്ദയിലാണ്.
Home
Uncategorized
40 വര്‍ഷമായി പ്രവാസജീവിതം, ചികിത്സയ്ക്കായി രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ മലയാളി മരിച്ചു
Related Posts
UAE NEWS യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി