Airfare: നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വൻതുക, നൽകേണ്ടത് ഇരട്ടിയിലധികം; പ്രവാസികുടുംബങ്ങൾ ആശങ്കയിൽ

കേരളത്തിലെ സ്കൂളുകൾ ജൂൺ മാസം ആദ്യ വാരം തുറക്കുകയാണ്. യുഎഇയിലേക്ക് അവധിയാഘോഷിക്കാനെത്തിയ പല കുടുംബങ്ങളും തിരിച്ച് നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ ആശങ്കയിലാണ്. വിമാനടിക്കറ്റ് നിരക്കു തന്നെയാണ് ആശങ്കയ്ക്ക് കാരണം. ഈ മാസം ആദ്യവാരം 400 ദിർഹത്തിന് വൺവേ നാട്ടിലേക്കു കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോൾ 900 ദിർഹത്തിനു മുകളിൽ നൽകണം. ഇരട്ടിയിലേറെയാണു നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ജൂൺ മാസമാദ്യത്തെ ബലിപെരുന്നാൾ കൂടി കണക്കിലെടുത്താൽ ടിക്കറ്റ് നിരക്ക് ഇനിയും വർധിക്കും. യുഎഇയിലെ മധ്യവേനൽ അവധി ജൂൺ 26നായിരിക്കും തുടങ്ങുക. അതിനാൽ വിമാനടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ സെപ്റ്റംബർ പകുതിയെങ്കിലുമാകണം. നാലം​ഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ഏകദേശം 4000 ദിർഹമെങ്കിലും ടിക്കറ്റ് നിരക്കിൽ കരുതേണ്ടി വരും. ചില വിമാന ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് അൽപ്പം കുറച്ചു കാണിച്ചാലും 30 കിലോ ല​ഗേജ് ചേർക്കണമെങ്കിൽ അധിക തുക നൽകേണ്ടതായും വരുന്നുണ്ട്. കൂടാതെ നേരിട്ടുള്ള വിമാനങ്ങളും കണക്ഷൻ വിമാനങ്ങളും തമ്മിൽ 100-200 ദിർഹത്തി​ന്റെ വ്യത്യാസമാണുള്ളത്. അതേസമയം ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെയുള്ള സമയത്ത് വൺവേ ടിക്കറ്റിന് വേണ്ടിവരുന്നത് ഏകദേശം 2500 ദിർഹം വരെയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy