Abu Dhabi Big Ticket: ‘ഫ്രീ ടിക്കറ്റി’ന് ലക്ഷങ്ങള്‍ സമ്മാനം, ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളികള്‍ അടക്കമുള്ള അഞ്ച് ഇന്ത്യക്കാര്‍; ഓരോരുത്തരും നേടിയത്…

Abu Dhabi Big Ticket അബുദാബി: ഇപ്രാവശ്യം ബിഗ്ടിക്കറ്റ് തൂത്തുവാരി അഞ്ച് ഇന്ത്യക്കാര്‍. ഓരോരുത്തരും 50,000 ദിര്‍ഹം വീതം നേടി. പ്രശാന്ത് രാഘവന്‍, സുന്ദരന്‍ തച്ചപ്പുള്ളി, ബാനർജി നാരായണൻ, മുഹമ്മദ് ആറ്റൂര വളപ്പിൽ, മുഹമ്മദ് ഫർഹാൻ ഷാജഹാൻ എന്നിവരാണ് ഭാഗ്യശാലികളായ ഇന്ത്യക്കാര്‍. മലയാളിയും എഞ്ചിനീയറുമായ പ്രശാന്ത് രാഘവന്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി ബിഗ് ടിക്കറ്റ് കളിക്കുകയാണ്. 1995 മുതൽ അബുദാബിയിലാണ് പ്രശാന്ത് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് ആരംഭിച്ചപ്പോൾ മുതൽ എല്ലാ മാസവും പ്രശാന്ത് ടിക്കറ്റ് വാങ്ങാറുണ്ട്. ആദ്യമെല്ലാം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ സഹോദരനൊപ്പമാണ് പ്രശാന്ത് വാങ്ങുന്നത്. ഇനിയും കളി തുടരുമെന്നും ഗ്രാൻഡ് പ്രൈസ് നേടുകയാണ് ലക്ഷ്യമെന്നും പ്രശാന്ത് പറയുന്നു. മറ്റൊരു വിജയിയായ സുന്ദരൻ തച്ചപ്പുള്ളിയ്ക്ക് തികച്ചും അപ്രതീക്ഷിതമായ വിജയമാണ് ബിഗ് ടിക്കറ്റ് സമ്മാനിച്ചത്. സൗജന്യമായി കിട്ടിയ ടിക്കറ്റിൽ നിന്നാണ് സുന്ദരന് വിജയം നേടിയതെന്നത് ഇരട്ടി സന്തോഷം നല്‍കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg മലയാളിയായ ബാനർജി നാരായണന്‍ 19 വർഷമായി ഫുജൈറയിലാണ് താമസിക്കുന്നത്. 67 കാരനായ ബാനർജി 2013 മുതൽ ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് സാധാരണയായി ടിക്കറ്റ് വാങ്ങാറുള്ളത്. എന്നാല്‍, ഇപ്രാവശ്യം ഫ്രീയായി ലഭിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ഇനിയും ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് ബാനർജി പറഞ്ഞു. ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് മുഹമ്മദ് ആറ്റൂര വളപ്പിലിന് സമ്മാനം ലഭിച്ചത്. തമിഴ് നാട്ടുകാരനായ മുഹമ്മദ് ഫർഹാൻ ഷാജഹാൻ ഒൻപത് വർഷമായി കുവൈത്തിലാണ് താമസിക്കുന്നത്. വെബ്സൈറ്റിലൂടെയും യൂട്യൂബ് പരസ്യങ്ങളിലൂടെയുമാണ് മുഹമ്മദ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഒരുവർഷമായി സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നതെങ്കിലും തനിയെ വാങ്ങിയ ടിക്കറ്റിനാണ് ഇപ്രാവശ്യം സമ്മാനം ലഭിച്ചത്. സമ്മാനതുക ഉപയോഗിച്ച് കടങ്ങൾ വീട്ടാനാണ് മുഹമ്മദ് ഫർഹാൻ ഷാജഹാന്‍റെ പദ്ധതി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy