Indigo Flights Fujairah ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാനസര്‍വീസ് ആരംഭിച്ചു. മുംബൈ, കണ്ണൂര എന്നീ വിമാനത്താവളങ്ങളിലേക്കാണ് ആദ്യ സര്‍വീസ്. ഉദ്ഘാടനദിവസമായ ഇന്നലെ, വ്യാഴാഴ്ച രാവിലെ 9.30 മുംബൈയില്‍നിന്ന് ഫുജൈറ വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ് നടത്തി. ഇതോടെ ഇൻഡിഗോയുടെ 41ാം അന്താരാഷ്ട്ര ഗതാഗത കേന്ദ്രമായി ഫുജൈറ വിമാനത്താവളം മാറി. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. വിമാനത്താവളത്തില്‍ എത്തിയ ആദ്യ യാത്രക്കാരെ ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി തുടങ്ങിയവര്‍ ഊഷ്മള വരവേൽപ്പ് നല്‍കിയാണ് സ്വീകരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 10.30ന് യാത്രക്കാരുമായി മുംബൈയിലേക്ക് വിമാനം തിരിച്ച് പറന്നു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാര്‍ ശിവന്‍, ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി, ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍ മേധാവി വിനയ് മല്‍ഹോത്ര, ഡെപ്യൂട്ടി എയർപോർട്ട് മാനേജർ ഇബ്രാഹീം അല ഖല്ലാഫ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Home
news
Indigo Flights Fujairah: യുഎഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാനസര്‍വീസ് ആരംഭിച്ചു
Related Posts

’90കളിലെ ആ വൈബ്’, പഴമയെ കൂട്ടുപിടിച്ച്, പുരാതനവസ്തുക്കള്‍ ശേഖരിച്ച് ജീവിക്കുന്ന മലയാളി, അങ്ങ് യുഎഇയില്‍
