Al Barsha fire: ദുബായിലെ അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടുത്തം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പേൾ വ്യൂ റെസ്റ്റോറന്റിൽ ഉണ്ടായ വാതക ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. രാത്രി 8.40 ഓടെ വലിയ സ്‌ഫോടന ശബ്ദം കേട്ടു, ഉടൻ തന്നെ താഴേക്ക് പോയി, കെട്ടിടത്തിന്റെ മറുവശത്താണ് തീപിടുത്തം ഉണ്ടായത്.” ഒരു പ്രദേശവാസി പറഞ്ഞു.തീയും പുകയും മൂന്നാം നില വരെ എത്തിയിരുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
റസ്റ്റോറന്റിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും കുറിച്ചായിരുന്നു ആദ്യം ആശങ്ക. കാരണം നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തുന്ന സമയം ആയിരുന്നു അത്. പുക ശ്വസിച്ചതിനെ തുടർന്ന് തന്റെ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കെനിയൻ പ്രവാസി മാർത്ത പറഞ്ഞു . കെട്ടിടത്തിലെ താമസക്കാർ കൂടുതൽ സുഹൃത്തുക്കളുടെ ഫ്ലാറ്റുകളിലേക്ക് പോയി.