
UAE Accidents: കടുത്ത ചൂട്; യുഎഇ വാഹനമോടിക്കുന്നതിന് മുന്‍പ് ഇക്കാര്യം മറന്നുപോകല്ലേ…
UAE Accidents ദുബായ്: കനത്ത ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ വാഹനമോടിക്കുന്നതിന് മുന്‍പ് ടയര്‍ പരിശോധിക്കാന്‍ മറക്കരുതെന്ന് മുന്നറിയിപ്പ്. ടയർ സുരക്ഷിതമല്ലെങ്കിൽ 500 ദിർഹം പിഴ നല്‍കേണ്ടി വരും. ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് മാർക്കും വീഴും. ഒരാഴ്ചത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ചൂടു വർധിക്കുന്നതോടെ കാലപ്പഴക്കം ചെന്ന ടയറുകൾ പൊട്ടാൻ സാധ്യത കൂടുതലായതിനാൽ ടയർ തേഞ്ഞിട്ടില്ലെങ്കിലും നിശ്ചിത വർഷത്തിനുള്ളിൽ ടയറുകൾ മാറണം. വേനൽക്കാലത്ത് വാഹനങ്ങളിൽ അമിത ഭാരം കയറ്റുന്നതും ഒഴിവാക്കണം. ഓരോ യാത്രയ്ക്കു മുൻപും ടയറിലെ കാറ്റു പരിശോധിക്കണം. കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ടയറുകൾ ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 2024 ല്‍ രാജ്യത്ത് വാഹനങ്ങളുടെ ടയർപൊട്ടി 20 അപകടങ്ങളാണ് ഉണ്ടായത്. ആബുദാബി – 11, ദുബായ്- ഏഴ്, റാസ് അല്‍ ഖൈമ – രണ്ട് എന്നിങ്ങനെ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാലപ്പഴക്കമുള്ള ടയറുമായി നിരത്തിലിറങ്ങിയ കുറ്റത്തിനു 37,914 പേർക്കെതിരെ കഴിഞ്ഞ വർഷം നടപടി സ്വീകരിച്ചു. ടയറിന്റെ അപാകതകൾ കാരണം ഓരോ എമിറേറ്റിലും രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം നോക്കാം: അബുദാബി – 26,413, ദുബായ് – 3316, ഷാർജ – 4099, അജ്മാൻ – 1617, റാസൽഖൈമ – 1790, ഉമ്മുൽഖുവൈൻ – 80, ഫുജൈറ – 599.
Comments (0)