
Airport closed; യുദ്ധ ഭീതി? 24 വിമാനത്താവളങ്ങൾ ബുധനാഴ്ച വരെ അടച്ചിടും; കൂടുതൽ ജാഗ്രത
Airport closed; ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ 24 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടും. ജാഗ്രതയുടെ ഭാഗമായാണ് അതിർത്തി സംസ്ഥാനങ്ങളിലുള്ള വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി പാക്കിസ്ഥാൻ സൈന്യം അതിർത്തിയിൽ ഡ്രോൺ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ചണ്ഡീഗഡ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ബുണ്ഡാർ, കിഷൻഗഞ്ച്, പാട്യാല, ഷിംല, കാൻഗ്ര-ഗഗ്ഗാൽ, ഭട്ടിൻഡ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്, ജമ്മു, ലേ തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. യാത്രാ വിമാനങ്ങളെ മറയാക്കി
ഇന്ത്യക്കെതിരെ ആക്രമണം നടത്താനാണ് പാക്കിസ്ഥാൻ സൈന്യം ശ്രമിക്കുന്നതെന്ന് ഇന്ത്യൻ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മെയ് ഏഴിന് രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണം അവരുടെ തന്നെ യാത്രാ വിമാനത്തിന്റെ മറവിലായിരുന്നുവെന്ന് ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ വ്യോമിക സിംഗ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Comments (0)