Dubai Duty Free Millennium Millionaire ദുബായ്: 15 വര്‍ഷമായി ഭാഗ്യപരീക്ഷണം, ഒടുവില്‍ മലയാളിയെ തേടി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയർ നറുക്കെടുപ്പിൽ ഭാഗ്യം. യുഎഇയിലെ അജ്മാനിൽ താമസിക്കുന്ന വേണുഗോപാൽ മുല്ലച്ചേരി (52) ക്കാണ് നറുക്കെടുപ്പിൽ സമ്മാനം നേടിയത്. കാസർകോട് സ്വദേശിയാണ് ഇദ്ദേഹം. 10 ലക്ഷം ഡോളർ (എട്ടരക്കോടിയോളം രൂപ) ആണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണുഗോപാൽ. 10 ലക്ഷം ഡോളർ നേടുന്ന 249ാമത്തെ ഇന്ത്യക്കാരനും കൂടിയാണ് വേണുഗോപാല്‍. 15 വർഷമായി ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്ന ഇദ്ദേഹത്തെ ഇത്തവണയാണ് ഭാഗ്യം തേടിയെത്തിയത്. അജ്മാനിലെ ഒരു കമ്പനിയിൽ ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു വരികയാണ് വേണുഗോപാൽ. ഏപ്രിൽ 23ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ നിന്ന് വാങ്ങിയ 1163 നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. 15 വർഷമായി താൻ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോൾ വിജയി ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം തത്സമയമായി കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഇതുവരെയും ആ ഞെട്ടലിൽ നിന്ന് മാറാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 25 വർഷത്തിലേറെയായി പലരുടെയും ജീവിതങ്ങൾ മാറ്റിമറിച്ചതാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയർ നറുക്കെടുപ്പ്. ഇതിൽ ഒരു മില്ല്യൺ ഡോളർ സമ്മാനമായി 249ാമത്തെ ഇന്ത്യക്കാരനാണ് വേണുഗോപാൽ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്‌സ് ബിയിലാണ് നറുക്കെടുപ്പ് പ്രഖ്യാപനം നടന്നത്.
Home
dubai
Dubai Duty Free Millennium Millionaire: ’15 വര്‍ഷമായി ഭാഗ്യപരീക്ഷണം’, ഡ്യൂട്ടി ഫ്രീയുടെ അഞ്ഞൂറാമത്തെ കോടിപതിയായി മലയാളി, നേടിയത്…