Posted By saritha Posted On

UAE Mango Season: യുഎഇ വിപണി കീഴടക്കാന്‍ മാമ്പഴങ്ങള്‍, ‘മിയാസാക്കി’യാണ് താരം, ഒരുപിടി മുന്നില്‍

UAE Mango Season ദുബായ്: യുഎഇയില്‍ ഇപ്പോള്‍ മാമ്പഴക്കാലം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന വ്യത്യസ്തങ്ങളായ മാമ്പഴങ്ങള്‍ യുഎഇ വിപണിയില്‍ തകൃതിയായി മത്സരിക്കുന്ന കാലം. പലതരത്തിലുള്ള മാമ്പഴങ്ങളില്‍ ഒരുപിടി മുന്നിട്ടുനില്‍ക്കുന്നത് ‘മിയാസാക്കി’ ആണ്. ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങയായ മിയാസാക്കി, ജപ്പാനിലെ മിയാസാക്കി നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഈ മാങ്ങ രുചിയിലും നിറത്തിലും ഗന്ധത്തിലും ഗുണത്തിലും മറ്റ് മാങ്ങകളേക്കാള്‍ മികച്ചതായതിനാലാണ് ഒരുപടി മുന്നില്‍ തന്നെയാണെന്ന് പറയുന്നത്. ജപ്പാനില്‍ ‘എഗ് ഓഫ് ദ സൺ’ എന്നർഥം വരുന്ന ‘​തൈയോ നോ തമാഗോ’ എന്നും ഇന്ത്യയില്‍ ചുവന്ന സൂര്യനെന്നുമാണ് മിയാസാക്കി മാമ്പഴങ്ങളെ വിശേഷിപ്പിക്കുന്നത്. 80കളിൽ പ്രാദേശിക കർഷകരുമായി ചേർന്ന് മിയാസാക്കി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് മിയാസാക്കി മാമ്പഴം വികസിപ്പിച്ചെടുത്തതെന്നും അതല്ല, 1870 മുതല്‍ തന്നെ ജാപ്പനീസ് ചരിത്രത്തിലെ മീജി കാലഘട്ടത്തില്‍ മിയാസാക്കി മാമ്പഴങ്ങളുണ്ടായിരുന്നെന്നും വാദമുണ്ട്. 1980 കളില്‍ ജപ്പാനിലെ ക്യൂഷു മേഖലയിലെ മിയാസാക്കി പ്രദേശത്താണ് മാമ്പഴത്തിന്റെ വാണിജ്യ ഉൽപാദനം ആരംഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അങ്ങനെയാണ് മാമ്പഴത്തിന് മിയാസാക്കി എന്ന പേരുവീണതെന്ന് പറയപ്പെടുന്നു. രുചിയിലും നിറത്തിലും ഗന്ധത്തിലും ഗുണത്തിലും മാത്രമല്ല, ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ് മിയാസാക്കി. ബീറ്റാ കരോട്ടിനും ഫോളിക് ആസിഡും അടങ്ങിയ മിയാസാക്കി മാങ്ങകള്‍ കണ്ണുകളുടെ ആരോഗ്യം നിലനിർത്താന്‍ ഏറെ സഹായകരമാണ്. ചൂടേറിയ കാലാവസ്ഥ, സൂര്യപ്രകാശം, മഴ തുടങ്ങിയവയെല്ലാം മാമ്പഴങ്ങളുടെ രുചിയേയും ഗുണത്തേയും സ്വാധീനിക്കും. ജപ്പാനിലെ മിയാസാക്കി മാമ്പഴങ്ങള്‍ക്ക് രാജ്യാന്തര വിപണിയില്‍ 35,000 മുതല്‍ 2.5 ലക്ഷം രൂപവരെയാണ് വില. ജപ്പാനിലെ മിയാസാക്കി മാമ്പഴങ്ങള്‍ ഇന്ത്യയിലെ കർഷകരും വിളയിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ മിയാസാക്കി മാങ്ങ കിലോയ്ക്ക് 15,000 രൂപയാണ് വില. ഇന്ത്യയില്‍ നിന്നുളള മിയാസാക്കി മാമ്പഴങ്ങള്‍ യുഎഇയിലും ലഭ്യമാണ്. കിലോയ്ക്ക് 500 ദിർഹത്തിന് മുകളിലാണ് വില.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *