Kaithapram Murder കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറുമായ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ രാധാകൃഷ്ണന്‍റെ ഭാര്യ മിനിയെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് പിടിയിലായത്. ബിജെപി പ്രവര്‍ത്തക കൂടിയായ മിനി നമ്പ്യാരെ പരിയാരം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പതിവായി റീല്‍സുകള്‍ പങ്കുവെയ്ക്കുന്നയാളാണ് മിനി. സിനിമാരംഗങ്ങളും ഭര്‍ത്താവിനോടുള്ള പ്രണയവും എല്ലാം റീല്‍സിലൂടെ അവതരിപ്പിച്ച് പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് സന്തോഷിനെ പരിചയപ്പെടുന്നത്. ഒരു വർഷം മുൻപ് ഫേസ്ബുക്കിൽ വന്ന കുറിപ്പില്‍ സന്തോഷ് കമന്‍റ് ചെയ്യുകയും ഇത് മിനി ലൈക്ക് ചെയ്യുകയും ചെയ്തു. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. സന്തോഷ് സഹപാഠിയാണെന്ന് മിനി ഭർത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പിന്നാലെ പുതിയ വീട് നിർമിക്കാനുള്ള ചുമതലയും സന്തോഷിനു നൽകി. എന്നാൽ, മിനിയുടെയും സന്തോഷിന്‍റെയും ഇടപെടലിൽ സംശയം തോന്നിയ രാധാകൃഷ്ണൻ മിനിയുമായി വാക്കുതർക്കം ഉണ്ടായി. പോലീസിൽ പരാതിയും നൽകി. തുടർന്ന്, മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടിലേക്ക് താമസം മാറി. ഈ വീട്ടിൽ പലപ്പോഴും സന്തോഷ് എത്താറുണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തി. രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപാതകത്തിന് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് 20നാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിന്നില്‍ നിർമാണത്തിലുള്ള വീട്ടിൽ വെച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സന്തോഷിന് രാധാകൃഷ്ണന്‍റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സന്തോഷ് പോലീസിനോട് പറഞ്ഞു.
Home
kerala
Kaithapram Murder: മിനി ഇന്‍സ്റ്റയിലെ താരം, ഒരു ലൈക്കിലൂടെ തുടങ്ങിയ പരിചയം, സഹപാഠിയാണെന്ന് കളവ്, ഗൂഢാലോചനയ്ക്ക് പിന്നാലെ ഭര്‍ത്താവിന്‍റെ കൊലപാതകം