Umm Al Quwain Factory Fire ദുബായ്: ഉമ്മുന്‍ ഖുവൈനിലെ ഒരു ഫാക്ടറിയില്‍ തീപിടിത്തം. വെള്ളിയാഴ്ച (ഇന്നലെ) വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. ഫാക്ടറിയില്‍നിന്ന് വലിയ തോതില്‍ കറുത്ത നിറത്തില്‍ പുക ഉയരുന്നുണ്ടായിരുന്നു. വ്യാവസായിക മേഖലയിലാണ് തീപിടിത്തം നടന്നതെന്ന് എമിറേറ്റിലെ സിവിൽ ഡിഫൻസ് അധികൃതർ പ്രതികരിച്ചു. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ ആഴ്ചയുടെ തുടക്കത്തിൽ, ഷാർജയിലെ ഒരു പ്രധാന ടവറിന് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാരകമായ തീപിടിത്തത്തിൽ അഞ്ച് പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. നിരവധി താമസക്കാർക്ക് ഇപ്പോഴും വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe