Posted By saritha Posted On

Umm Al Quwain Ruler’s Mother Passes Away: യുഎഇ ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

Umm Al Quwain Ruler’s Mother Passes Away ദുബായ്: ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് തന്‍റെ മാതാവ് ഷെയ്ഖ ഹെസ്സ ബിൻത് ഹുമൈദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഷംസിയയാണ് അന്തരിച്ചത്. ഭരണാധികാരിയുടെ ഓഫീസ് ഇന്ന് മുതൽ പതാകകൾ താഴ്ത്തി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈനിലെ അൽ റാസ് പ്രദേശത്തുള്ള ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ ഉച്ചയ്ക്ക് ശേഷം മയ്യിത്ത് പ്രാർഥന നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe “പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്‍റെ നാമത്തിൽ… ഓ ആശ്വാസദായകനായ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് സംതൃപ്തനായി മടങ്ങുക, എന്‍റെ അടിമകളിൽ പ്രവേശിച്ച് എന്‍റെ സ്വർഗത്തിൽ പ്രവേശിക്കുക.. ദൈവത്തിന്റെ സത്യം മഹത്തരമാണ്..” ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ ഓഫീസ് മരണത്തില്‍ അനുശോചിച്ച് പ്രസ്താവന പുറപ്പെടുവിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *