Zakat Rate അബുദാബി: ഫിത്ര്‍ സകാത്തിന്‍റെ തുകയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി യുഎഇ ഫത്വ കൗണ്‍സില്‍. ഫിത്ർ സകാത്തിന്റെ തുക 25 ദിർഹമായി നിജപ്പെടുത്തി. അതാതു പ്രദേശത്തെ പ്രധാന ധാന്യമാണ് (അരി) ഫിത്ർ സകാത്തായി ഓരോരുത്തരും നൽകേണ്ടത്. അത് നൽകാൻ സാധിക്കാത്തവർക്ക് 2.5 കിലോ അരിയുടെ തുകയായ 25 ദിർഹം പണമായി നൽകാം. വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കുകയോ ശവ്വാൽ മാസപ്പിറവി കാണുകയോ ചെയ്താൽ പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഫിത്ർ സകാത്ത് നൽകുകയാണ് വേണ്ടത്. വിവിധ കാരണങ്ങളാൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു ദിവസം ഒരാൾക്ക് നോമ്പ് തുറക്കാൻ 15 ദിർഹം നൽകണം. ധാന്യമാണെങ്കിൽ 3.25 കിലോ നൽകണം. മനഃപൂർവം നോമ്പ് മുറിക്കുന്നവർ 60 പേരുടെ ഭക്ഷണത്തിനാവശ്യമായ 900 ദിർഹം, മരണം മൂലം നോമ്പ് പൂർത്തീകരിക്കാൻ സാധിക്കാത്തവർക്ക് 15 ദിർഹമോ 3.25 കിലോ ധാന്യമോ നല്‍കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇത് അടുത്ത ബന്ധു ആയിരിക്കണം നൽകേണ്ടത്. വ്രതാനുഷ്ഠാനത്തിലെ അപാകതകൾക്കുള്ള പരിഹാരത്തോടൊപ്പം പെരുന്നാൾ ദിവസം ആരും പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്ർ സകാത്തിലൂടെ നൽകുന്നത്. ഫിത്ർസകാത്ത് ശേഖരിച്ചു വിതരണം ചെയ്യാൻ യുഎഇയിൽ ഏഴ് അംഗീകൃത കേന്ദ്രങ്ങളാണുള്ളത്. എമിറേറ്റ്സ് റെഡ് ക്രസന്റ് www.emiratesrc.ae, ബൈത്ത് അൽ ഖൈർ www.beitalkhair.org, സകാത്ത് ഫണ്ട് www.zakatfund.gov.ae, ദുബായ് നൗ https://dubainow.dubai.ae/, ഷാർജ ചാരിറ്റി ഇന്റർനാഷനൽ www.shjc.sharjah.ae, ഫുജൈറ വെൽഫെയർ അസോസിയേഷൻ www.fujcharity.ae, ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ www.ico.org.ae എന്നിവയാണ്.
Home
living in uae
Zakat Rate: ഫിത്ർ സകാത്തിന്റെ തുക 25 ദിർഹം; സാധിക്കാത്തവർ 2.5 കിലോ അരിയുടെ തുക പണമായി നൽകണമെന്ന് യുഎഇ