Indigo Airlines Tail Hit Runway ചെന്നൈ: ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി അപകടം. മാര്‍ച്ച് എട്ടിന് ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ എയര്‍ബസ് എ321 ന്‍റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ തട്ടിയത് (ടെയ്ല്‍ സ്‌ട്രൈക്ക്). സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലാന്‍ഡിങ് നടത്തിയ വിമാനം ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും ശേഷം സേവനം പുനഃരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe യാത്രക്കാരുടെയും ജീവനക്കാരുടേയും വിമാനത്തിന്‍റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നതെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലേക്ക് പോയ വിമാനത്തിന്റെയും പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയിരുന്നു. അന്ന് അന്വേഷണത്തിന്റെ ഭാഗമായി ആ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ കമ്പനി ഒഴിവാക്കുകയും ചെയ്തിരുന്നു.
Home
news
Indigo Airlines Tail Hit Runway: ലാന്‍ഡിങിനിടെ വിമാനത്തിന്‍റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി; അന്വേഷണം
Related Posts

UAE Shooting: യുഎഇ പാർക്കിങ് തർക്കത്തില്‍ മൂന്ന് മരണം, പോലീസിനെ വിളിക്കുന്നതിനിടെ 11കാരന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
