Flight Ticket Rate Rise അബുദാബി: യുഎഇയിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍. സ്കൂള്‍ അവധിക്കാലവും ഈദ് അല്‍ ഫിത്തറും ഒരുമിച്ചെത്തിയതിനാലാണ് യാത്രക്കാരുടെ തിരക്ക്. വിമാനടിക്കറ്റ് നിരക്ക് 20 ശതമാനത്തോളം വര്‍ധിക്കുമെന്ന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ വർഷം മാർച്ച് 31ന് പിറ കാണുമെന്നാണ് പ്രതീക്ഷ. ഈ സമയങ്ങളിൽ രാജ്യത്തേക്കുള്ള ടിക്കറ്റ് ബുക്കിങ് 30 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, യുഎഇയിലെ സ്‌കൂളുകൾക്ക് മാർച്ച് 18 മുതൽ അവധിക്കാലം ആരംഭിക്കും. അതിനാൽ, യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വധനവുണ്ടാകും. സ്വിറ്റ്സർലൻഡ്, ഇറ്റലി, ലാത്വിയ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം, തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, കെനിയ, സാൻസിബാർ, സിസ് രാജ്യങ്ങളായ ജോർജിയ, അർമേനിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളാണ് പലരും കുടുംബത്തോടെ യാത്രചെയ്യാൻ തെരഞ്ഞെടുക്കുന്നതെന്ന് മുസാഫിർ ഡോട്ട് കോം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രഹീഷ് ബാബു പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഫെബ്രുവരിയെ അപേക്ഷിച്ച് 20 ശതമാനത്തോളം വർധനവാണ് യാത്രാ നിരക്കുകളിൽ ഉണ്ടായിരിക്കുന്നത്. ഈദ്, സ്‌കൂൾ അവധി കാരണം അവസാനനിമിഷ ബുക്കിങിന്‍റെ ആവശ്യകത വർധിച്ചതാണ് ഇതിന് കാരണമാകുന്നത്. കൂടാതെ, യുഎഇയിലേക്ക് സഞ്ചാരികൾ എത്തുന്നതിന്‍റെ എണ്ണവും വർധിച്ചുവരികയാണ്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവില്‍ നിരവധി വിമാനക്കമ്പനികൾ വിമാനസര്‍വീസുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
Home
living in uae
Flight Ticket Rate Rise: യുഎഇയിലേക്കുള്ള വിമാനടിക്കറ്റ് ഇരട്ടിയാകും; പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി
Related Posts

UAE Shooting: യുഎഇ പാർക്കിങ് തർക്കത്തില്‍ മൂന്ന് മരണം, പോലീസിനെ വിളിക്കുന്നതിനിടെ 11കാരന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
