parking യുഎഇയിൽ ടിക്കറ്റ് എടുക്കാതെ വാഹനം പാർക്ക് ചെയ്യാം…

ദുബായിലെ ചില പ്രദേശങ്ങളിൽ ടിക്കറ്റ് ഇല്ലാതെ, പൂർണമായും ഓട്ടോമേറ്റഡ് ആയ പാർക്കിം​ഗ് സംവിധാനം നിലവിൽ വന്നു. ഇവിടങ്ങളിൽ സ്ഥാപിച്ച ഉപകരണങ്ങളിലെ സെൻസറുകളും ഓൺ-ഗ്രൗണ്ട് ക്യാമറകളും വാഹന ലൈസൻസ് പ്ലേറ്റ് പകർത്തുകയും അടയ്ക്കേണ്ട പാർക്കിം​ഗ് ഫീസ് നിർണയിക്കും. പാം ജുമൈറയുടെ ഈസ്റ്റ് ക്രസന്റ് ഭാഗത്ത് റിക്സോസ്-അനന്തര ഹോട്ടലുകൾക്കിടയിൽ ഈ സംവിധാനം നടപ്പിലാക്കി വിജയകരമായി പ്രവർത്തിച്ചുവരുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യോ പൊതു പാർക്കിംഗ് ഓപറേറ്ററായ പാർക്കിൻ പിജെഎസ്‌സിയോ അല്ല, മറിച്ച് സ്വകാര്യ കമ്പനിയായ പാർക്കോണിക് ആണ് ഈ പ്രദേശത്തെ പാർക്കിങ് കൈകാര്യം ചെയ്യുന്നത്. 2022 മുതൽ പണമടച്ചുള്ള പാർക്കിംഗ് നടപ്പിലാക്കിയിട്ടുണ്ട്, മുമ്പ് ക്യാഷ്ലെസ് പാർക്കിംഗ് മീറ്ററുകൾ സ്ഥാപിച്ചിരുന്നു. യുഎഇയിലുടനീളമുള്ള യൂണിയൻകൂപ്പ് സ്ഥലങ്ങളിലേക്ക് പാർക്കിം​ഗ് പരിഹാരങ്ങൾ കൊണ്ടുവരുന്നതായി പാർക്കോണിക് പ്രഖ്യാപിച്ചു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe   അൽ അവീർ, അൽ വർഖ, നാദ് അൽ ഹമർ, അൽ ഖൂസ്, അൽ തവാർ, ഉം സുഖീം, മോട്ടർ സിറ്റി, സിലിക്കൺ ഒയാസിസ്, അൽ ബർഷ, അൽ വാസൽ എന്നിവിടങ്ങളിലും ഈ സംവിധാനം നിലവിൽ വരും.

പ്രവർത്തനം

വാഹനങ്ങൾ എത്തുമ്പോഴും പാർക്ക് ചെയ്യുമ്പോഴും സെൻസറുകളും ഓൺ-ഗ്രൗണ്ട് ക്യാമറകളും (ഏകദേശം 1.5 അടി ഉയരത്തിൽ നിൽക്കുന്നു) കണ്ടെത്തുന്നു. ക്യാമറകൾ പ്ലേറ്റ് നമ്പറുകൾ സ്വയം വായിച്ച് എത്തിച്ചേരുന്ന സമയം രേഖപ്പെടുത്തുന്നതിനാൽ വാഹന ഉടമകൾക്ക് ഇനി പാർക്കിങ് മീറ്ററിനായി തിരയേണ്ടതില്ല. അല്ലെങ്കിൽ ഒരു ആപ്പ് വഴിയോ എസ്എംഎസ് വഴിയോ പണമടക്കേണ്ടതുമില്ല. വാഹനങ്ങൾ റോഡിന് സമാന്തരമായി പാർക്ക് ചെയ്താലും ക്യാമറകൾക്ക് മുന്നിലെയും പിന്നിലെയും കാർ പ്ലേറ്റുകൾ പകർത്താൻ കഴിയും.

പാർക്കിം​ഗ് ഫീസ്

റിക്‌സോസിനും അനന്തര ഹോട്ടലുകൾക്കും ഇടയിലുള്ള പാം ജുമൈറയിലെ ഈസ്റ്റ് ക്രസന്റിൽ പണമടച്ചുള്ള പാർക്കിം​ഗ് മണിക്കൂറിന് 10 ദിർഹം ആണ്. ആഴ്ചയിൽ 24 മണിക്കൂറും പാർക്കിം​ഗ് പ്രവർത്തനക്ഷമം. എങ്കിലും, വെസ്റ്റ് ക്രസന്റിലെ പൊതു പാർക്കിങ് ഇപ്പോഴും സൗജന്യമാണ്. പാർക്കോണിക് വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ക്യു ആർ കോഡ് ഉപയോഗിച്ചോ ഓൺലൈനായി പണമടയ്ക്കാം. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പേയ്‌മെന്റ് ബൂത്തുകളിൽ പണമായി അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും പണമടയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. വാഹനമോടിക്കുന്നവരെ സഹായിക്കാൻ പാർക്കോണിക് ജീവനക്കാരും പ്രദേശത്ത് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 800-പാർക്കോണിക്; (കോൾ സെന്റർ) 800-72756642, helpdesk@parkonic.com

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group