Abu Dhabi Big Tcket Draw അബുദാബി: ബംഗ്ലാദേശ് പൗരന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വന്‍തുകയുടെ ഭാഗ്യസമ്മാനം. മാർച്ച് മൂന്ന് തിങ്കളാഴ്ച നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായ് നിവാസിയായ ബംഗ്ലാദേശ് പ്രവാസി ജഹാംഗീർ ആലോമാണ് 20 ദശലക്ഷം ദിർഹം നേടിയത്. 44 കാരനായ കപ്പൽ നിർമ്മാണ വ്യവസായ തൊഴിലാളിയായ ജഹാംഗീര്‍ ആറ് വർഷത്തോളമായി ദുബായിൽ താമസിക്കുകയാണ്. അദ്ദേഹത്തിൻ്റെ കുടുംബം നാട്ടിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി, അദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. 14 സുഹൃത്തുക്കളോടൊപ്പമാണ് ജഹാംഗീര്‍ ഓരോ മാസവും എൻട്രികൾ വാങ്ങുന്നത്. “കോള്‍ വന്നപ്പോൾ അഗാധമായി പ്രാർഥിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe സുഹൃത്താണ് ഈ അവിശ്വസനീയമായ വാര്‍ത്ത പറഞ്ഞത്. ഈ വിജയത്തിൻ്റെ യഥാർഥ പ്രത്യേകത എന്തെന്നാൽ, ഇത് എൻ്റേത് മാത്രമല്ല, ഈ വിജയം മറ്റ് 14 പേർക്കും അവരുടെ കുടുംബങ്ങൾക്കും കൂടിയുള്ളതാണ്,” ജഹാംഗീർ പങ്കുവെച്ചു. സമ്മാനത്തുകയുടെ ഒരു വിഹിതം ഉപയോഗിച്ച് ദുബായിൽ ഒരു ചെറിയ ബിസിനസ് ആരംഭിക്കാനും തൻ്റെ സുഹൃത്തുക്കളുമായി സംരംഭം പങ്കിടാനും ജഹാംഗീർ സ്വപ്നം കാണുന്നു. “തീർച്ചയായും ടിക്കറ്റുകൾ വാങ്ങുന്നത് തുടരും. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാൻ വിജയകഥ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ജഹാംഗീറിന്റെ വാക്കുകള്‍.
Home
living in uae
Abu Dhabi Big Ticket Draw: യുഎഇയില്‍ ബിസിനസ് തുടങ്ങാന്‍ ഉദ്ധേശിച്ച് ബിഗ് ടിക്കറ്റ് എടുത്തു; നറുക്കെടുപ്പില്‍ പ്രവാസിക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനം