Free WiFi in Dubai: ദുബായിൽ സൗജന്യ വൈഫൈ: യാത്രക്കാർക്ക് 29 ബസ്, മറൈൻ സ്റ്റേഷനുകളിൽ ഹോട്ട്‌സ്‌പോട്ടുകൾ

Free WiFi in Dubai ദുബായ്: സൗജന്യ വൈഫൈ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ദുബായിലെ പൊതുഗതാഗതയാത്രക്കാര്‍ക്ക് ഇപ്പോള്‍ ബന്ധം നിലനിര്‍ത്താനാകും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) 17 പൊതു ബസ് സ്റ്റേഷനുകളിലും 12 മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനുകളിലുമാണ് സൗജന്യ വൈഫൈ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. യാത്രയ്ക്കിടയിൽ പൊതുഗതാഗത ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വഴി ബന്ധം നിലനിർത്താൻ ഈ സേവനം പ്രാപ്‌തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv “ഇതുവരെ 29 ബസ്, മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളിൽ വൈഫൈ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, 43 ആര്‍ടിഎ സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ശേഷിക്കുന്ന ഇൻസ്റ്റാളേഷനുകൾ ഈ വര്‍ഷം രണ്ടാംപാദത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ ഗതാഗത സംവിധാനങ്ങളുടെ ഡയറക്ടർ ഖാലിദ് അബ്ദുൾറഹ്മാൻ അൽ അവാധി പറഞ്ഞു. “യുഎഇയുടെ കാഴ്ചപ്പാടിന് അനുസൃതമായി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് സേവനം നൽകിക്കൊണ്ട്, എല്ലാ സേവനങ്ങളിലും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള ആർടിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group