Dubai Salama AI ദുബായ്: എമിറേറ്റിലെ താമസക്കാരുടെ വിസ മിനിറ്റുകൾക്കകം പുതുക്കി നല്‍കുന്നു. ഇതിനായി ‘സലാമ’ എന്ന പുതിയ നിർമിതബുദ്ധി (എ.ഐ.) പ്ലാറ്റ്ഫോം ആരംഭിച്ചു.വിസ പുതുക്കി ലഭിക്കാനുള്ള നടപടിക്രമങ്ങളും കാത്തിരിപ്പ് സമയവും ഇതുവഴി ഒഴിവാക്കാൻ കഴിയുമെന്നതാണ് സവിശേഷത. പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്താൽ ഉപയോക്താവിന്‍റെ വിശദാംശങ്ങൾ സ്വയം തിരിച്ചറിയാൻ ഇതിലെ എ.ഐ. സാങ്കേതികവിദ്യക്ക് സാധിക്കും. തുടർന്ന്, വിസാ വിവരങ്ങൾ പങ്കുവയ്ക്കും. കാലാവധി തീരുന്നതിനനുസരിച്ച് പുതുക്കാനുള്ള തീയതിയും തെരഞ്ഞെടുക്കാം. ലളിതമായ നടപടിക്രമങ്ങളിലൂടെ താമസവിസ പുതുക്കാനാകും. മുൻപ് വിസ പുതുക്കുന്നതിന് മൂന്ന് മണിക്കൂർ വരെ സമയമെടുത്തിരുന്നെന്നും പുതിയ സംവിധാനത്തിലൂടെ ഇത് ഒന്നോ രണ്ടോ മിനിറ്റായി ചുരുങ്ങുമെന്നും ഡേറ്റ സയൻസ്, നിർമിതബുദ്ധി വകുപ്പ് ഡയറക്ടർ ഗാലിബ് അബ്ദുല്ല മുഹമ്മദ് ഹസ്സൻ അൽ മാജിദ് വിശദീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ആദ്യ ഘട്ടത്തിൽ താമസക്കാരുടെ വിസ പുതുക്കൽ, റദ്ദാക്കൽ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. രണ്ടാം ഘട്ടത്തിൽ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി സേവനങ്ങൾ വിപുലീകരിക്കും. നാലാമത് വാർഷിക മീഡിയ കൗൺസിൽ യോഗത്തിൽ താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പുതിയ പ്ലാറ്റ്ഫോം സംബന്ധിച്ച് പ്രഖ്യാപനം നടത്തി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് അൽ മർറി പറഞ്ഞു.
Home
dubai
Dubai Salama AI: യുഎഇയിലെ ഈ എമിറേറ്റില്‍ താമസവിസ മിനിറ്റുകള്‍ക്കകം; ‘പുതിയ എഐ പ്ലാറ്റ്ഫോം’