ദുബായ് : ദുബായ്-അൽഐൻ യാത്രകൾ സുഗമമാക്കാൻ പുതിയപാത. അൽഐനിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ദുബായ്-അൽഐൻ റോഡിൽ അൽ-ഫഖ പ്രദേശത്തിന് സമീപമാണ് പുതിയ എക്സിറ്റ് പാത തുറന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അൽഐൻ നഗരത്തിലേക്കും ദുബായിലേക്കുമുള്ള യാത്രാസമയം കുറയും. അൽ ഐനിലേക്കുള്ള എക്സിറ്റ് 58-ലാണ് പുതിയ എക്സിറ്റ് തുറന്നിട്ടുള്ളത്. എക്സിറ്റ് 58-ലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന് 430 മീറ്റർ, 600 മീറ്റർ നീളത്തിൽ രണ്ട് റോഡുകളും ഒരു റൗണ്ട് എബൗട്ടും നിർമിച്ചിട്ടുണ്ട്. എമിറേറ്റിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനാണ് തുടർച്ചയായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആർ.ടി.എ. യിലെ റോഡ്സ് വകുപ്പ് മേധാവി ഹമദ് അൽ ഷെഹി പറഞ്ഞു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv