Alumni Reunions പൂര്‍വ്വ വിദ്യാര്‍ഥി സംഗമം വലിയ പ്രശ്നങ്ങളിലേയ്ക്ക് വഴിവെയ്ക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍. തച്ചക്കോട് ചാപ്പിപ്പുന്ന സാസ്കാരിക കലാസമിതിയുടെ പരിപാടിയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ ഈ വെളിപ്പെടുത്തല്‍. പറയാന്‍ മറന്നതും സാധിക്കാത്തതുമായ പല പ്രണയവും പലരും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെ വെളിപ്പെടുത്തുകയും പിന്നീട് മറ്റു ബന്ധങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നതായും ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായുമാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പത്താം ക്ലാസ് കഴിഞ്ഞവരും പ്ലസ്ടു കഴിഞ്ഞവരും വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടി അവരുടെ സൗഹൃദം പുതുക്കുകയും പരിചയം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇന്ന് പല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വലിയ പ്രശ്നങ്ങളിലേയ്ക്കാണ് വഴി തുറക്കുന്നത്. ‘സ്റ്റേഷനില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വരുന്നത് പൂര്‍വ്വ വിദ്യാര്‍ഥി സംഗമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്, ഇതിനോടകം മുപ്പതിലധികം കേസുകള്‍ എന്‍റെയടുത്തു വന്നു, ചാറ്റിങിലൂടെ പ്രശ്നം ഉണ്ടാകുന്നു, താത്കാലിക സുഖങ്ങളുടെ പുറകെ പോകരുത്. ഇപ്പോള്‍ തന്നെ പല കേസുകളും ഒത്തുതീര്‍പ്പാക്കി’, പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Home
kerala
Alumni Reunions: പൂര്‍വ്വ വിദ്യാര്‍ഥി സംഘത്തിലൂടെ പ്രണയം, ആദ്യം ചാറ്റിങ് പിന്നെ ചീറ്റിങ്; ‘താത്കാലിക സുഖങ്ങളുടെ പുറകെ പോകരുത്’