Malayali Abu Dhabi Big Ticket അബുദാബി: കഴിഞ്ഞ 19 വര്‍ഷമായി അബുദാബി ബിഗ് ടിക്കറ്റ് എടുക്കുകയാണ് മലയാളിയായ ആഷിഖ് പടിൻഹാരത്ത്. ഒരു പതിറ്റാണ്ടിന്‍റെ ശ്രമത്തിനൊടുവില്‍ ആ ഭാഗ്യം ആഷിഖിനെ തേടിയെത്തി. ബിഗ് ടിക്കറ്റിന്‍റെ 25 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസാണ് നേടിയത്. ഷാര്‍ജയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഈ 38 കാരന്‍. കഴിഞ്ഞ 10 വര്‍ഷമായി ആഷിഖ് ഒറ്റയ്ക്കാണ് നറുക്കെടുപ്പില്‍ പരീക്ഷിക്കുന്നത്. ഇത്രയും നാളും പ്രതീക്ഷ കൈവിടാതെയാണ് ആഷിഖ് ഭാഗ്യം പരീക്ഷിച്ചിരുന്നത്. കേരളത്തിലാണ് ആഷിഖിന്‍റെ കുടുംബം താമസിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz “ഇപ്പോഴും ഞെട്ടലിലാണ്, കോൾ വന്നപ്പോൾ ഹൃദയം തകർന്നു. ഞാൻ തത്സമയ നറുക്കെടുപ്പ് കണ്ടിരുന്നില്ല, അത് വലിയ ആശ്ചര്യമായിരുന്നു. എൻ്റെ സന്തോഷം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ, 10 വർഷത്തിന് ശേഷം, ഒടുവിൽ ഞാൻ മഹത്തായ സമ്മാനം നേടി,” ആഷിഖ് പറഞ്ഞു. തനിക്ക് കിട്ടുന്ന സമ്മാനത്തുക കുടുംബത്തെ സഹായിക്കാനാണ് പ്രാധനമായും ആഷിഖ് തീരുമാനിച്ചിരിക്കുന്നത്. “ഞാൻ ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും, മറ്റുള്ളവർക്കുള്ള എൻ്റെ ഉപദേശം ലളിതമാണ്, എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങൂ, ഒരു ദിവസം നിങ്ങളുടെ ഊഴം വരും.” ആഷിഖിന്‍റെ വാക്കുകള്‍.
Home
news
Malayali Abu Dhabi Big Ticket: 19 വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, ഒടുവില്‍ ഭാഗ്യം; മലയാളിക്ക് ലഭിച്ചത് 25 മില്യണ്‍ ദിര്‍ഹം