Saudi Arabia Allows Invest: വിദേശനിക്ഷേപകര്‍ക്ക് സ്വാഗതം; വേറിട്ട നീക്കവുമായി സൗദി; കൂടുതല്‍ വിവരങ്ങള്‍

Saudi Arabia Allows Invest റിയാദ്: വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേറിട്ട നീക്കവുമായി സൗദി അറേബ്യ. രാജ്യത്തെ പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും നിക്ഷേപം നടത്താമെന്ന് സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രഖ്യാപിച്ചു. ഇന്നലെ (ജനുവരി 27, തിങ്കളാഴ്ച) മുതല്‍ നടപടി പ്രാബല്യത്തില്‍ വന്നു. നിക്ഷേപം ഉത്തേജിപ്പിക്കുക, മൂലധന വിപണിയുടെ ആകര്‍ഷണീയതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുക, പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം അതിന്‍റെ പ്രാദേശിക, അന്തര്‍ദേശീയ മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz മക്ക, മദീന നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കിയിട്ടുള്ള ലിസ്റ്റഡ് സൗദി കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്താനാകും. നിയമലംഘനങ്ങൾ നടത്താതിരുന്നാൽ നിലവിലെയും ഭാവിയിലെയും പദ്ധതികളിലെ സാമ്പത്തിക നേട്ടങ്ങളിൽ നിന്നുള്ള ആനുകൂല്യം സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്ക് കഴിയും. മേഖലയിലുടനീളം റിയൽ എസ്റ്റേറ്റ് രംഗത്ത് വൻകിട പരിഷ്കരണങ്ങൾ സജീവമായിരിക്കെയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. പുതിയ പ്രഖ്യാപനം സൗദിയുടെ ഓഹരി വിപണിയുടെ കുതിപ്പിന് വഴിയൊരുക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group