Snow Party Pets ദുബായ്: ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കായി സ്നോ പാര്‍ട്ടിയുമായി റാസ് അല്‍ ഖൈമ. ജനവരി 25ന് (ഇന്ന്) നടക്കുന്ന പ്രത്യേക ‘സ്നോ പാർട്ടി’യിൽ ഉപേക്ഷിക്കപ്പെട്ട നിരവധി വളർത്തുമൃഗങ്ങൾ പങ്കെടുക്കും. ആർഎകെ അനിമൽ വെൽഫെയർ സെൻ്റർ സംഘടിപ്പിക്കുന്ന സ്നോ പാർട്ടി ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒന്‍പത് വരെ പ്രവർത്തിക്കും. വളർത്തുമൃഗങ്ങളിൽ ചിലത് വർഷങ്ങളായി ഇവിടെയുള്ളതാണ്. ചിലത് ആറ് വർഷത്തോളമായി അനാഥരായി കഴിയുന്നെന്ന് റാക് അനിമൽ വെൽഫെയർ സെൻ്ററിലെ കമ്മ്യൂണിറ്റി വൈൽഡ് ലൈഫ് സർവീസ് മേധാവി ലാന കരിം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ആയിരത്തിലധികം പൂച്ചകളും നായ്ക്കളും താമസിക്കുന്ന കേന്ദ്രമാണെങ്കിലും അവയെയെല്ലാം പരിപാടിയിലേക്ക് കൊണ്ടുവരാൻ അവർക്ക് കഴിയില്ല. “വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കുടുംബങ്ങൾക്ക് ഒരു രസകരമായ ദിവസമായിരിക്കും,” ലാന പറഞ്ഞു. ഇതിലൂടെ വളർത്തുമൃഗങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുക മാത്രമല്ല, കൂടുതൽ ശാന്തമായ അന്തരീക്ഷത്തിൽ മൃഗങ്ങളെ കാണാൻ ഭാവിയിൽ ദത്തെടുക്കുന്നവരെ സഹായിക്കുകയും ചെയ്യുന്നു.
Snow Party Pets: ‘ദത്തെടുക്കുക, വാങ്ങരുത്’: ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങൾക്ക് സ്നോ പാർട്ടി സംഘടിപ്പിക്കാൻ യുഎഇ
Advertisment
Advertisment