Fast Track Immigration: പ്രവാസികള്‍ക്ക് ഏറെ ആശ്വാസം; വിമാനത്താവളത്തില്‍ ഇനി ക്യൂ നില്‍ക്കേണ്ടി വരില്ല; 20 സെക്കന്‍ഡില്‍ കാര്യം തീരും

Fast Track Immigration ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ഇമിഗ്രേഷന്‍ നടപടിക്രമം. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ അതിവേഗത്തിലാകും. ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) ആണ് നടപ്പാകുന്നത്. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. ഇതുവരെ ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രം ഉണ്ടായിരുന്ന ഇമിഗ്രേഷന്‍ സംവിധാനം ഇനി രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ കൂടി നടപ്പാക്കിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി നീണ്ട ക്യൂവില്‍ നില്‍ക്കണമായിരുന്നു. എന്നാല്‍, എഫ്ടിഐ-ടിടിപി വരുന്നതോടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇലക്ട്രോണിക് ഗേറ്റിൽ ബോർഡിങ് പാസും പാസ്‍പോർട്ടും സ്കാൻ ചെയ്ത് അതിവേഗം ഉള്ളിലേക്കും പുറത്തേക്കും പോകാം. നിലവിൽ ഇമിഗ്രേഷൻ കൗണ്ടറിൽ പോയി ഉദ്യോഗസ്ഥരെ കണ്ട് രേഖകൾ കാണിച്ചാണ് നടപടി. ഇനി മുതൽ ഇത് ഓട്ടമേറ്റഡ് ആയതിനാൽ 20 സെക്കൻഡിൽ കാര്യം തീർക്കാം. കൊച്ചി വിമാനത്താവളത്തില്‍ എട്ട് ബയോമെട്രിക് ഇ–ഗേറ്റുകളുണ്ടാകും. പരീക്ഷണം മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. കൊച്ചിക്കു പുറമേ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഇന്നുമുതൽ എഫ്ടിഐ-ടിടിപി സൗകര്യം ലഭ്യമാകും. എഫ്ടിഐ–ടിടിപി സൗകര്യം ഉപയോഗിക്കണമെങ്കിൽ മുൻകൂറായി ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy